കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി വരുമാനകണക്ക് പുറത്തുവിട്ട് ധനമന്ത്രാലയം.. ഡിസംബറില്‍ നികുതി വരവ് കുറവ്

  • By Desk
Google Oneindia Malayalam News

ദില്ലി: ഡിസംബറില്‍ ജിഎസ്ടി വരുമാനം കുറഞ്ഞു. ഡിസംബറില്‍ ഉണ്ടായ ജിഎസ്ടി കലക്ഷന്‍ 94726 കോടിയായിരുന്നു. നവംബറില്‍ ലഭിച്ച നികുതിയേക്കാള്‍ കുറവാണ് ഡിസംബറില്‍ ലഭിച്ചത്. കഴിഞ്ഞ നവംബറില്‍ 97637 കോടി രൂപയാണ് നികുതിയായി ലഭിച്ചത്. സെയില്‍സ് റിടേണ്‍സ് 72.44 ലക്ഷമാണ് എന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

<strong><br> ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം, ആചാരപരമായ കാര്യങ്ങൾ തന്ത്രി ചെയ്യും</strong>
ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം, ആചാരപരമായ കാര്യങ്ങൾ തന്ത്രി ചെയ്യും

സംസ്ഥാനങ്ങളില്‍ നിന്നുള്ള ജിഎസ്ടി നികുതിയിനത്തില്‍ ഓഗസ്റ്റ് -സെപ്റ്റംബര്‍ 11,922 കോടിരൂപയാണ് ലഭിച്ചത്. ഡിസംബറില്‍ ലഭിച്ച 94726 കോടിയില്‍ സംസ്ഥാനത്തുനിന്നും ലഭിച്ചത് 22459 കോടിയും കേന്ദ്രത്തില്‍ നിന്ന് 16442 കോടിയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി കലക്ഷന്‍ 47936 കോടിയും സെസ് ഇനത്തില്‍ 7888 കോടിയുമാണ്.

gst-1532183

കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും മൊത്തവരുമാനം 43851 കോടിയാണ്. സിജിഎസ്ടി 46252 കോടിയുമാണെന്ന് ധനമന്ത്രാലയം പറയുന്നു. ഏപ്രിലില്‍ 1.03 ട്രില്ല്യണ്‍ നേടിയിരുന്ന ജിഎസ്ടി വരവ് മെയില്‍ 94016 കോടിയും ജൂണില്‍ 95610 കോടിയും ജൂലെയില്‍ 96483 കോടിയും ആഗസ്തില്‍ 93960 കോടിയും നേടിയിരുന്നു. സെപ്റ്റംബറില്‍ ഇത് 94442 കോടിയും ഒക്ടോബറില്‍ 100710 കോടിയും നവംബറില്‍ 97637 കോടിയുമാണ് നേടിയത്.

English summary
Finance ministry declares GST returns of the month December. It reduced from the amount received in November
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X