നൂറിനും അമ്പതിനും വ്യാജന്‍! കാരണങ്ങള്‍ ഇതാണ്.. പരിഹാരവും റെഡി
പുതിയ ഇന്‍സെറ്റ് നമ്പറുകളോടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു
ദില്ലി: കള്ളനോട്ടുകള്‍ക്കും കള്ളപ്പണത്തിനും തടയിടുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതോടെ 50, 100 രൂപ നോട്ടുകള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തോടെ 50, 100 രൂപ നോട്ടുകളുടെ വ്യാജന്‍ പുറത്തിറങ്ങുന്നുവെന്ന് ധനകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
500, 1000, രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് 50, 100 നോട്ടുകള്‍ക്ക് വ്യാജനോട്ട് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ ഇന്‍സെറ്റ് നമ്പറുകളോടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

നോട്ടിലെ സുരക്ഷ
പുതിയതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളിലുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പുതിയ നോട്ടുകളുടെ വ്യാജന്‍ പുറത്തിറക്കുന്നതിന് കുറവുണ്ടെന്നും മൂല്യം കുറഞ്ഞ 50, 100 നോട്ടുകളുടെ വ്യാജന്‍ പുറത്തിറങ്ങുന്നുവെന്നുമാണ് ധനകാര്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പറയുന്നു.

വ്യാജന് ക്ഷാമമില്ല
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 24 ലക്ഷം 500, 1000 രൂപ നോട്ടുകളുടെ വ്യാജനോട്ടുകളാണ് കണ്ടെടുത്തതെന്ന്
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ലോക് സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 167 കോടി മൂല്യം വരുന്നതാണ് പിടിച്ചെടുത്ത കള്ളനോട്ടുകള്‍.

ഒഴുക്ക് അതിര്‍ത്തികള്‍ നിന്ന്
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി, ബംഗാള്‍ ബംഗ്ലാദേശ് അതിര്‍ത്തികള്‍ വഴിയാണ് വ്യാജനോട്ടുകളുടെ ഒഴുക്കെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പാകിസ്താനില്‍ നിന്ന് അച്ചടിയ്ക്കുന്ന വ്യാജന്‍ ഇന്ത്യന്‍ കറന്‍സികളാണ് ഇന്ത്യയിലേക്കെത്തുന്നതെന്ന് എന്‍ഐഎയുടെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പോരാട്ടം കള്ളനോട്ടിനെതിരെ
രാജ്യത്തേയ്ക്ക് എത്തുന്ന വ്യാജനോട്ടുകളുടെ വരവ് ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള നവംബര്‍ എട്ടിലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

വ്യാജനെ വെല്ലാന്‍ പുതിയത്
നോട്ട് നിരോധനത്തോടെ 50, 100 രൂപ നോട്ടുകള്‍ക്ക് സുരക്ഷാ ഭീഷണി ഉയര്‍ന്നതോടെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളോടെ വ്യത്യസ്ത ഇന്‍സെറ്റ് നമ്പറുകളില്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications