ബജറ്റിനു മുന്നോടിയായി ധനകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍; ലക്ഷ്യം ബജറ്റിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്ക്.
ദില്ലി: 2019- 20 വര്‍ഷത്തേക്കുളള പൂര്‍ണ്ണ ബജറ്റ് ജൂണ്‍ 5 ന് അവതരിപ്പിക്കും. സര്‍ക്കാരിന്റെ വാര്‍ഷിക ധനകാര്യ പ്രസ്താവനയാണ് ബജറ്റുകള്‍. കഴിഞ്ഞ കാലത്തെ വരുമാനം, ചിലവ്, ഭാവിയില്‍ പ്രതീക്ഷിക്കുന്ന ചിലവുകള്‍ എന്തെല്ലാ എന്നിവയുടെ വിവരണമാണ് ബജറ്റിലുണ്ടാവുക. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ കണക്കെടുപ്പും ആസൂത്രണവും എല്ലാം ബജറ്റിലുണ്ടാവും. സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം മനസിലാക്കി ധനകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ സജീവമാകുകയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ ബജറ്റിനെ പോപ്പുലര്‍ ആക്കുക എന്നതാണ് ലക്ഷ്യം.
ബജറ്റ് അവതരണത്തില്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് ധനകാര്യ മന്ത്രാലയം. ഇതിനായി, ട്വിറ്ററിലൂടെ ബജറ്റുമായി ബന്ധപ്പെട്ട് ഒരു ക്വിസ് പരമ്പര ആരംഭിച്ചു. ബജറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ചോദ്യോത്തര മാതൃയിലാണ് ഇതുളളത്.

ട്വിറ്റുകളിലൂടെ ധനകാര്യ മന്ത്രാലയം ബജറ്റുമായി ബന്ധപ്പെട്ട് പങ്കു വെക്കുന്ന വിവരങ്ങളും വസ്തുതകളും ഇവയാണ് -
1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു ബജറ്റ് അവതരണം 1947 നവംബര്‍ 26 നായിരുന്നു.
2. സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന്റെ സമഗ്രമായ റിപ്പോര്‍ട്ടാണ് ബജറ്റ്. ധന സമാഹരണത്തിന് വേണ്ടിയുളള എല്ലാ വരുമാനമാര്‍ഗ്ഗങ്ങളെപ്പറ്റിയും, നടപ്പിലാക്കുന്ന പദ്ധതികള്‍ക്കു വേണ്ടി വരുന്ന ധനവിഹിതത്തെപ്പറ്റിയും വ്യക്തമാക്കുന്ന ധനകാര്യ സ്‌റ്റേറ്റ്‌മെന്റാണ് ബജറ്റ്. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുളള സര്‍ക്കാരിന്റെ സാമ്പത്തിക കണക്കുകൂട്ടലുകളുടെ വിശദമായ കണക്കെടുപ്പാണ്് ബജറ്റ് എസ്റ്റിമേറ്റ്.
3. സര്‍ക്കാരിന്റെ ആകെ വരുമാനത്തെക്കാള്‍ ചിലവ് കൂടുമ്പോള്‍, കുറവു വരുന്ന ധനം കണ്ടെത്താനായി കടം വാങ്ങേണ്ടി വരുന്നു. വരവിനെക്കാള്‍ ചിലവ് കൂടുമ്പോളുണ്ടാകുന്ന ധനക്കമ്മിയാണ് ഇതിനു കാരണം. വരവും ചിലവും കൂട്ടിമുട്ടിക്കാനായി കടം വാങ്ങുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്‌നമാണ് ധനക്കമ്മി.
4. ധനനയം, വരവും ചിലവും തമ്മില്‍ ചേര്‍ന്നു പോകുന്ന അവസ്ഥ സൃഷ്ടിക്കാനുളളതാണ്. ബജറ്റിലൂടെ ഇതു നടപ്പിലാക്കുന്നു. സര്‍ക്കാരിന് സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയുന്നത് ബജറ്റിലൂടെയാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എത്തരത്തില്‍ പ്രായോഗികമായി കൊണ്ടുപോകാം എന്നതാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്.
5. പണപ്പെരുപ്പം രാജ്യത്ത് വിലക്കയറ്റം സൃഷ്ടിക്കുന്നു.












Click it and Unblock the Notifications