കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടിയേക്കും; 2 ലക്ഷം ജീവനക്കാരുടെ ഭാവി? കടുംവെട്ടുമായി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
Finance Ministry Suggests Closure Of BSNL, MTNL | Oneindia Malayalam

ദില്ലി: ലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ബിഎസ്എന്‍എല്ലിനെ ശക്തിപ്പെടുത്താന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പാക്കേജ് പ്രഖ്യാപിച്ച് പണം കളയേണ്ട എന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. കമ്പനി അടച്ചുപൂട്ടുന്നതാണ് നല്ലത് എന്ന നിലപാടിലാണ് ധനമന്ത്രാലയം.

നഷ്ടത്തിലുള്ള കമ്പനികള്‍ വിറ്റഴിക്കാനും കേന്ദ്രത്തിന്റെ ഭാരം കുറയ്ക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതും അടച്ചുപൂട്ടുന്നതും തുടരുകയാണ്. ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടിയാല്‍ പെരുവഴിയിലാകുന്നത് രണ്ടു ലക്ഷത്തോളം ജീവനക്കാരാണ്. ഇവരുടെ കാര്യത്തിലും സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുത്തേക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലുമാണ് അടച്ചുപൂട്ടാന്‍ ആലോചിക്കുന്നത്. രണ്ട് കമ്പനികളും സജീവമാക്കി നിലനിര്‍ത്താന്‍ വേണ്ട പദ്ധതി ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ശുപാര്‍ശയായി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ധനമന്ത്രാലയം ഈ ശുപാര്‍ശ തള്ളിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 ശക്തിപ്പെടുത്താന്‍ 74000 കോടി

ശക്തിപ്പെടുത്താന്‍ 74000 കോടി

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ശക്തിപ്പെടുത്താന്‍ വേണ്ടി സമര്‍പ്പിച്ച പദ്ധതിയില്‍ ചൂണ്ടിക്കാട്ടിയത്, ഇതിനു വേണ്ട ചെലവ് 74000 കോടിയാകുമെന്നാണ്. ഇത്രയും തുക മുടക്കി കമ്പനികളെ പിടിച്ചുനിര്‍ത്തേണ്ടതുണ്ടോ എന്നാണ് കേന്ദ്രം ആലോചിച്ചത്. തുടര്‍ന്നാണ് ശുപാര്‍ശ തള്ളിയത്.

അടച്ചുപൂട്ടിയാല്‍ 95000 കോടി

അടച്ചുപൂട്ടിയാല്‍ 95000 കോടി

രണ്ട് ടെലികോം കമ്പനികള്‍ അടച്ചുപൂട്ടിയാല്‍ സര്‍ക്കാരിന് എത്ര നഷ്ടം വരും എന്നാണ് പിന്നീട് പരിശോധിച്ചത്. 95000 കോടി രൂപയുടെ ചെലവാണ് അടച്ചുപൂട്ടിയാല്‍ വരിക. ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരം ഉള്‍പ്പെടെയാണിത്. തുടര്‍ന്നാണ് ഈ വഴിക്ക് ആലോചന നീങ്ങിയത്.

ചെലവുകള്‍ ഇങ്ങനെ

ചെലവുകള്‍ ഇങ്ങനെ

രണ്ടുലക്ഷത്തോളം ജീവനക്കാരാണ് രണ്ടു കമ്പനികളിലുമായി ജോലി ചെയ്യുന്നത്. ഇവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നേരിടേണ്ടി വരും. ആകര്‍ഷകമായ ആനുകൂല്യവും നല്‍കും. കൂടാതെ കമ്പനികളുടെ കടം വീട്ടുകയും വേണം. ഇതുള്‍പ്പെടെയുള്ള ചെലവാണ് 95000 കോടി രൂപ കണക്കാക്കുന്നത്.

 മൂന്ന് തരം ജീവനക്കാര്‍

മൂന്ന് തരം ജീവനക്കാര്‍

മൂന്ന് തരം ജീവനക്കാരാണ് ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിലും പ്രവര്‍ത്തിക്കുന്നത്. കമ്പനികളിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്തത്. മറ്റു സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് എത്തിയവര്‍. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വീസ് (ഐടിഎസ്) ഓഫീസര്‍മാര്‍. എല്ലാവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.

 പുനര്‍നിയമന സാധ്യത

പുനര്‍നിയമന സാധ്യത

ഐടിഎസ് ഓഫീസര്‍മാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റാം. അതുകൊണ്ടുതന്നെ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല. മറ്റു വകുപ്പുകളില്‍ നിന്ന് മാറ്റം ലഭിച്ച് എത്തിയവര്‍ക്ക് വിആര്‍എസ് വേണ്ടിവരും. നേരിട്ട് റിക്രൂട്ട് ചെയ്യപ്പെട്ട ജീവനക്കാരുടെ എണ്ണം 10 ശതമാനത്തില്‍ താഴെയാണ്. ജൂനിയര്‍ സ്റ്റാഫും സാങ്കേതിക വിദഗ്ധരുമാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.

വിവരങ്ങള്‍ ശേഖരിക്കുന്നു

വിവരങ്ങള്‍ ശേഖരിക്കുന്നു

മൂന്ന് വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരുടെയും കണക്കുകള്‍ തരംതിരിച്ച് ടെലികോം വകുപ്പ് ശേഖരിച്ചുവരികയാണ്. അടച്ചുപൂട്ടുമ്പോള്‍ വരുന്ന ചെലവ് 95000 കോടിയാണെന്നത് എകദേശ കണക്കാണ്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിച്ച് ചെലവ് കണക്കാക്കിയാലും ഈ തുകയേക്കാള്‍ കൂടില്ല എന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ആരും ഏറ്റെടുക്കില്ല

ആരും ഏറ്റെടുക്കില്ല

ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഓഹരി വിറ്റഴിച്ച് കമ്പനികള്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വന്നിരുന്നുവത്രെ. എന്നാല്‍ നഷ്ടത്തിലുള്ള കമ്പനികള്‍ ഏറ്റെടുക്കാന്‍ മടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. അതേസമയം, ഉത്തേജന പാക്കേജിലെ ചില നിര്‍ദേശങ്ങള്‍ ഭാവിയില്‍ ലാഭത്തിലെത്തിക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു.

മൂന്ന് നിര്‍ദേശങ്ങള്‍

മൂന്ന് നിര്‍ദേശങ്ങള്‍

ആകര്‍ഷകമായ വിആര്‍എസ് അനുവദിക്കാം. വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 58 ആക്കി കുറയ്ക്കാം. 4ജി സ്‌പെക്ട്രം സര്‍ക്കാര്‍ അനുവദിക്കണം. എന്നതാണ് ഉത്തേജന പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളില്‍ ചിലത്. വിരമിക്കല്‍ പ്രായം കുറയ്ക്കുന്നത് രണ്ടുവര്‍ഷത്തെ ശമ്പള ഇനത്തിലെ തുക ലാഭിക്കാമെന്ന ഉദ്ദേശത്തോടെയാണ്.

4ജി സ്‌പെക്ട്രം അനുവദിച്ചാല്‍...

4ജി സ്‌പെക്ട്രം അനുവദിച്ചാല്‍...

4ജി സ്‌പെക്ട്രം അനുവദിച്ചാല്‍ 2024 ആകുമ്പോഴേക്കും ബിഎസ്എന്‍എല്ലിനെ ലാഭത്തിലാക്കാമെന്നാണ് കണക്കുകൂട്ടുന്നത്. സ്വകാര്യ കമ്പനികളുമായി മല്‍സരിക്കാന്‍ ബിഎസ്എന്‍എല്ലിന് 4ജി കിട്ടുന്നതോടെ സാധിക്കും. ഇത് ക്രമേണ നഷ്ടം കുറയ്ക്കാനും അഞ്ചുവര്‍ഷത്തിനകം ലാഭത്തിലെത്തിക്കാനും സഹായിക്കുമെന്നും പാക്കേജില്‍ പറയുന്നു.

താഴ് വീഴുന്ന കമ്പനികള്‍

താഴ് വീഴുന്ന കമ്പനികള്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഐഎംഎഫും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹന വിപണിയാണ് ഇന്ത്യയില്‍ കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ സ്‌കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്നാണ് വിവരം.

ജോളിയല്ല, മാഡം...; അന്വേഷണം ജയശ്രീയിലേക്ക്, ജോളി മകളെ കൊല്ലാന്‍ നോക്കിയെന്ന് ജയശ്രീജോളിയല്ല, മാഡം...; അന്വേഷണം ജയശ്രീയിലേക്ക്, ജോളി മകളെ കൊല്ലാന്‍ നോക്കിയെന്ന് ജയശ്രീ

English summary
Finance ministry wants BSNL, MTNL closed down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X