കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരുടെ ശമ്പളവര്‍ദ്ധനയും പ്രമോഷനും റദ്ദാക്കി ഇന്‍ഫോസിസ്

Google Oneindia Malayalam News

ബംഗളൂരു: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം കടന്നുപോകുന്നത്. മിക്ക സ്ഥാപനങ്ങളും ഈ പ്രതിസന്ധിയെ മറികടക്കാന്‍ വലിയ മുന്നൊരുക്കങ്ങളാണ് സ്വീകരിക്കുന്നത്. ഇതിനിടെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ ഇന്‍ഫോസിസ് തങ്ങളുടെ ജീവനക്കാരുടെ പ്രമോഷനും സാലറി വര്‍ദ്ധനയും റദ്ദാക്കി. ഇത് എല്ലാ ജീവനക്കാര്‍ക്കും ബാധകമാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

infosys

2020 മാര്‍ച്ച് പാദത്തില്‍ ഏകീകൃത അറ്റാദായത്തില്‍ 6.3 ശതമാനം ഉയര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. 4,335 കോടി രൂപയാണ് മാര്‍ച്ച് പാദത്തിലെ വരുമാനം. ഈ സാഹചര്യത്തിലാണ് സാലറി വര്‍ദ്ധനയും പ്രമോഷനും കമ്പനി തടഞ്ഞത്.അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ അന്തരീക്ഷത്തില്‍ ഇന്‍ഫോസിസ് ടീം 93ശതമാനം പേരും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. കമ്പനിയുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണിതെന്ന് കമ്പനി സിഇഒ സലീല്‍ പരേഖ് പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1553 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ കേസാണിത്. ഇതോടെ ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണം 17265 ആയിരിക്കുകയാണ്. രാജ്യത്തെ മരണസംഖ്യയും ഉയര്‍ന്നിരിക്കുകയാണ്. ഇകഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരായിരുന്നു മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 543 ആയി.

അതേസമയം 2546 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. അതേസമയം ദില്ലിയിലും മഹാരാഷ്ട്രയിലും കൊറോണ രോഗലക്ഷണമങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും രോഗ ലക്ഷണങ്ങള്‍ കണ്ട് വരുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്ന് ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കിയിരുന്നു. ഒപ്പം രാജ്യത്തെ പ്രമുഖമായ നഗരങ്ങളില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, പൂനെ, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍കത്ത എന്നിവിടങ്ങളിലെ സ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ലംഘനം ഉണ്ടെന്ന് ചൂണ്ടികാട്ടി അതത് സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പരാമര്‍ശിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കല്‍, വാഹന ഗതാഗതത്തിലെ നിയന്ത്രണം തുടങ്ങിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കത്തില്‍ പറയുന്നു. ഇവ അവസാനിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

English summary
Financial Crisis Infosys Cancels Promotion And Salary Hike Of Employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X