കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പ്രതിസന്ധി മാറാന്‍ അഞ്ച് നിര്‍ദേശങ്ങള്‍, മോദി സര്‍ക്കാരിന് ഉപദേശവുമായി മന്‍മോഹന്‍!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ന്നത് ചെറിയ പ്രശ്‌നമായിട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് അവസാനിക്കില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ എടുത്താല്‍ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സാമ്പത്തിക പരിഷ്‌കരണത്തിന് അഞ്ച് നിര്‍ദേശങ്ങളും മന്‍മോഹന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കാത്ത കാലത്തോളം, പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടാന്‍ പോകുന്നില്ലെന്ന് മന്‍മോഹന്‍ പറയുന്നു. ഇപ്പോഴത്തേത് കൃത്യമായി പറഞ്ഞാല്‍, ഓരോ മേഖലയെയും ശക്തമായി ബാധിച്ചിരിക്കുന്ന പ്രതിസന്ധിയാണ്. പക്ഷേ സര്‍ക്കാര്‍ ഇത്ര വലിയ ജനവിധിയെ ശരിയായി ഉപയോഗപ്പെടുത്തുന്നില്ലെന്നും മന്‍മോഹന്‍ പറഞ്ഞു.

വര്‍ഷങ്ങളെടുക്കും ശരിയാവാന്‍

വര്‍ഷങ്ങളെടുക്കും ശരിയാവാന്‍

സാമ്പത്തിക മേഖല വിചാരിച്ചതിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അടിത്തറയിലെ മാറ്റങ്ങളാണ് അത്യാവശ്യം. ഒരുപാട് സമയം ഇപ്പോള്‍ തന്നെ പാഴായി കഴിഞ്ഞു. രാഷ്ട്രീയപരമായി ഒരുപാട് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുമായിരുന്നിട്ടും, വലിയ അബദ്ധങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നോട്ടുനിരോധനം പോലുള്ളവ അതിനെ ഭാഗമാണ്. അടുത്ത ഘടത്തിലുള്ള പരിഷ്‌കരണം ആവശ്യമായ സമയമാണ്. ഇത് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടില്ലെന്നും സിംഗ് പറഞ്ഞു.

നിര്‍ദേശങ്ങള്‍ ഇങ്ങനെ

നിര്‍ദേശങ്ങള്‍ ഇങ്ങനെ

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് അഞ്ച് നിര്‍ദേശങ്ങളാണ് മന്‍മോഹന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ജിഎസ്ടിയുടെ ന്യായമായ നടപ്പാക്കലാണ് മന്‍മോഹന്റെ ആദ്യ നിര്‍ദേശം. ഇത് ഹ്രസ്വകാലത്തേക്ക് വരുമാനത്തില്‍ നഷ്ടമുണ്ടാക്കുമെങ്കിലും, ദീര്‍ഘകാലത്തിലേക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനും, അത് ഉല്‍പ്പാദനം കൂടുതല്‍ വര്‍ധിപ്പിക്കാനും, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് മന്‍മോഹന്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക

ഗ്രാമീണ മേഖലയിലെ ഉപഭോഗം വര്‍ധിപ്പിക്കുന്നതാണ് മറ്റൊരു മാര്‍ഗം. കാര്‍ഷിക മേഖലയെ ഇതിനായി പുനരുജീവിപ്പിക്കണം. അത് തകര്‍ന്ന് കിടക്കുന്ന ഗ്രാമീണ മേഖലയെ പരിപോഷിപ്പിക്കും. മോദി സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ നിന്ന് നിര്‍ദേശങ്ങള്‍ കടമെടുക്കാം. കാര്‍ഷിക വിപണിയെ വളര്‍ച്ചയിലേക്ക നയിക്കാനാവുന്ന ന്യായ് പദ്ധതിയടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നു.

കടബാധ്യതകളെ അംഗീകരിക്കണം

കടബാധ്യതകളെ അംഗീകരിക്കണം

കടബാധ്യതകള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം. പൊതുമേഖലാ ബാങ്കുകള്‍ മാത്രമല്ല, ദേശീയ സാമ്പത്തിക വികസന കോര്‍പ്പറേഷനും കടബാധ്യത കൊണ്ട് പ്രതിസന്ധിയിലാണ്. ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ കണ്ടതായി പോലും ഭാവിച്ചിട്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ ബാങ്കുകള്‍ ലയിക്കുന്നത് കൊണ്ട് മാത്രം മാറില്ലെന്നും മന്‍മോഹന്‍ പറഞ്ഞു.

തൊഴില്‍ മേഖല

തൊഴില്‍ മേഖല

തൊഴില്‍ കൂടുതലായി ഉണ്ടാക്കാന്‍ സാധ്യതയുള്ള മേഖലകളായ, ടെക്‌സ്റ്റൈല്‍, വാഹന നിര്‍മാണ മേഖല, ഇലക്ട്രോണിക്‌സ് മേഖല, സബിസിഡികളുള്ള ഹൗസിംഗ് മേഖല എന്നിവയില്‍ അഴിച്ചുപണികള്‍ ആവശ്യമാണ്. ഈ മേഖലകള്‍ക്കായി എളുപ്പത്തില്‍ വായ്പ ലഭിക്കാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യണം. ചെറുകിട ഇടത്തരം വ്യാപാര മേഖലയെ വളര്‍ത്തി വന്നാല്‍ സാമ്പത്തിക മേഖല തനിയെ വളരുമെന്നും മന്‍മോഹന്‍ വ്യക്തമാക്കി. നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ ഇതേ നയങ്ങള്‍ നടപ്പാക്കിയിരുന്നു.

വ്യാപാര യുദ്ധത്തെ മറികടക്കണം

വ്യാപാര യുദ്ധത്തെ മറികടക്കണം

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം നടക്കുന്നത് കൊണ്ട് ഇന്ത്യ പുതിയ കയറ്റുമതി മാര്‍ക്കറ്റുകള്‍ കണ്ടെത്തണം. അവിടേക്ക് കയറ്റുമതി വിപുലീകരിക്കമെന്നും മന്‍മോഹന്‍ പറഞ്ഞു. ഇപ്പോഴുള്ള പ്രതിസന്ധി മനുഷ്യന്‍ ഉണ്ടാക്കിയ പ്രതിസന്ധിയാണെന്നും മന്‍മോഹന്‍ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ കുറവുണ്ടായെന്നും, അത് പൂര്‍ണായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഭൂരിപക്ഷമുള്ള സര്‍ക്കാരാണ്. അതില്ലായിരുന്നിട്ടും, ഞാന്‍ പരിഷ്‌കാരങ്ങള്‍ നടത്തി. ഈ സര്‍ക്കാരിന് അതിന് സാധിച്ചില്ലെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി.

<strong>എല്ലാവര്‍ക്കും നന്ദി, പക്ഷേ അതിന് നിങ്ങള്‍ മറുപടി നല്‍കണം, മോദി സര്‍ക്കാരിനെ പൊളിച്ചടുക്കി ചിദംബരം</strong>എല്ലാവര്‍ക്കും നന്ദി, പക്ഷേ അതിന് നിങ്ങള്‍ മറുപടി നല്‍കണം, മോദി സര്‍ക്കാരിനെ പൊളിച്ചടുക്കി ചിദംബരം

English summary
financial crisis manmohan singh gave 5 revival suggestions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X