വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് വായ്പ; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി
മൈസൂരു: ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ പരാതിയുമായി കന്നഡ നടി. തന്റെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് കന്നഡ നടി ചൈത്ര ഹല്ലികെരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭര്‍ത്താവിനും ഭര്ത്തൃപിതാവിനുമെതിരെ ഇവര്‍ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ മൈസൂരുവിലെ ജയലക്ഷ്മിപുരം പോലീസ് കേസ് എടുത്തിട്ടുണ്ട് അന്വേഷണമാരംഭിച്ചതായും പോലീസ് അറിയിച്ചു.

തന്റെ അറിവില്ലാതെ ബാങ്ക് അക്കൗണ്ട് വഴി ഭര്‍ത്താവ് ബാലാജിയും അദ്ദേഹത്തിന്റെ പിതാവും ചേര്‍ന്ന് സ്വര്‍ണവായ്പ എടുത്തുവെന്ന് നടി പരാതിയില്‍ പറയുന്നു. വായ്പ എടുത്തിരിക്കുന്ന പൊതുമേഖലാ ബാങ്കിന്റെ ശാഖാ മാനേജര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
2006ലാണ് ചൈത്ര വിവാഹിതയായത്. 2014 വരെ മൈസൂരുവിലായിരുന്നു ചൈത്ര താമസിച്ചിരുന്നത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറ്റി. മൈസൂരുവില്‍ താമസിച്ചിരുന്നപ്പോഴാണ് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ബാങ്കിന്റെ ജയലക്ഷ്മിപുരം ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചത്.
ബെംഗളൂരുവിലേക്ക് താമസം മാറിയശേഷം അക്കൗണ്ടില്‍ താന്‍ ഇടപാടൊന്നും നടത്തിയിട്ടില്ലെന്നും തന്റെ ഒപ്പ് വ്യാജമായി ഇട്ട് ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവും വായ്പ എടുക്കുകയായിരുന്നെന്നും ചൈത്ര പരാതിയില്‍ പറയുന്നു.പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവില്‍നിന്ന് തനിക്ക് വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും ചൈത്ര പറഞ്ഞു.
നേരത്തെയും ഭര്‍ത്താവിന് എതിരെ പരാതിയുമായി നടി രംഗത്തെത്തിയിരുന്നു.ഭര്‍ത്താവ് ശാരീരികമായി അക്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.'ഗുരുശിഷ്യ', 'ശ്രീധാനമ്മ ദേവി' എന്നീ ചിത്രങ്ങളില്‍ ചൈത്ര അഭിനയിച്ചിട്ടുണ്ട്.
Recommended Video
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications