Get Updates
Get notified of breaking news, exclusive insights, and must-see stories!

2020 ലെ സാമ്പത്തിക പാക്കേജുകൾ 'മിനി ബജറ്റുകളെ' പോലെ; 2021 ലെ ബജറ്റും മികച്ചതാകുമെന്ന് പ്രധാനമന്ത്രി

ദില്ലി; 2021 ലെ ബജറ്റ് കഴിഞ്ഞ വർഷത്തെ മിനി ബജറ്റുകൾ പോലെ മികച്ചതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളന ദിവസം പാർലമെന്റ് സമുച്ചയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ദശകത്തിലെ ആദ്യ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയുടെ ശോഭനമായ ഭാവിയ്ക്ക് ഈ ദശകം വളരെ പ്രധാനമാണ്.സ്വാതന്ത്ര്യസമരസേനാനികൾ കണ്ട സ്വപ്നങ്ങൾ നിറവേറ്റാനുള്ള സുവർണ്ണാവസരം രാജ്യത്തിന് മുന്നിൽ എത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

modi

ചരിത്രത്തിൽ ആദ്യമായി, ഒരു തരത്തിൽ പറഞ്ഞാൽ, 2020 ൽ 4-5 മിനി ബജറ്റുകൾ വിവിധ പാക്കേജുകളുടെ രൂപത്തിൽ ധനമന്ത്രിക്ക് അവതരിപ്പിക്കേണ്ടി വന്നു. അതിനാൽ, ഈ ബജറ്റ് ആ 4-5 മിനി ബജറ്റുകളെ പോലെ തന്നെ മികച്ചതാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.

ഈ ദശകം പൂർണ്ണമായും ഉപയോഗപ്പെടുത്തണം. ഇത് മനസ്സിൽ വച്ചുകൊണ്ട്, ഈ ബജറ്റ് സമ്മേളനത്തിൽ അത്തരത്തിലുള്ള ചർച്ചകൾ ഉണ്ടായിരിക്കണം, ഇതാണ് രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാന്മാരുടെ കാഴ്ചപ്പാടും സ്വപ്നങ്ങളും നാം ഓർക്കണം . പാർലമെന്റിൽ വിശദമായ ചർച്ചകളും സംവാദങ്ങളും നടക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+