കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്ദരിയായ ഡിസൈനറുടെ തിരോധാനം; ഒടുവില്‍ കാരണം വ്യക്തമായി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും നാലു ദിവസം മുന്‍പ് കാണാതായശേഷം തിരിച്ചെത്തിയ യുവതി താന്‍ എവിടെയായിരുന്നെന്ന് പോലീസിനോട് വെളിപ്പെടുത്തി. തിങ്കളാഴ്ച മുതല്‍ കാണാതായ ഫാഷന്‍ ഡിസൈനര്‍ ഷിപ്ര മാലികിനെ (29) രാജസ്ഥാനില്‍ നിന്നുമായിരുന്നു കണ്ടെത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് യുവതി പറഞ്ഞു.

തന്റെ സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ചാന്ദ്‌നി ചൗക്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നും ഇറങ്ങിയത്. കാര്‍ പിന്നീട് നോയിഡ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷന് സമീപത്തുനിന്നും കണ്ടെത്തി. കാര്‍ പാര്‍ക്ക് ചെയ്തശേഷം മെട്രോ ട്രെയിനില്‍ ദൗല കൗന്‍ വരെ യാത്ര ചെയ്തതായി ഷിപ്ര പറയുന്നു.

women

പിന്നീട് ഹരിയാനയില്‍ നിന്നുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ രാജസ്ഥാനിലെ ഖട്ടു ശ്യാം ആശ്രമത്തിലേക്ക് പോയി. ആശ്രമത്തില്‍ എത്തുന്നതിനു മുന്‍പുതന്നെ ഇവര്‍ ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. ഇവിടെവെച്ച് ടിവിയില്‍ തന്റെ കുടുംബ ഫോട്ടോ കണ്ടതോടെയാണ് സ്ത്രീ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് താന്‍ സുരക്ഷിതയാണെന്ന് ്അറിയിച്ചത്.

അടുത്തിടെ ബിസിനസില്‍ വന്ന തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണ് സ്ത്രീ നാടുവിട്ടത്. കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന താന്‍ ശാന്തത ആഗ്രഹിച്ചാണ് ആശ്രമത്തിലെത്തിയതെന്ന് ഷിപ്ര പറഞ്ഞു. തന്റെ തിരോധാനത്തില്‍ ഭര്‍ത്താവിനോ ഭര്‍തൃകുടുംബത്തിനോ പങ്കില്ലെന്നും അവര്‍ വ്യക്തമാക്കി.

English summary
Financial set backs behind Shipra Malik's disappearance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X