കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം കൊണ്ട് അവസാനിക്കുന്നില്ല, ബാക്കി പരിഷ്കരണങ്ങൾ ഉടൻ, സൂചന നൽകി മോദി

പാർട്ടിയിൽ തന്നെ നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും എതിർക്കുന്നവരുണ്ട്. അതിനിടയിലാണ് മോദിയുടെ പുതിയ വെളിപ്പെടുത്തൽ

  • By Ankitha
Google Oneindia Malayalam News

ദഹേജ്: നോട്ട് നിരോധനവും , ജിഎസ്ടിയും കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങൾ അവസാനിക്കുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ പുതിയ മാറ്റം കൊണ്ടു വരുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയിൽ തന്നെ നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും എതിർക്കുന്നവരുണ്ട്. അതിനിടയിലാണ് മോദിയുടെ പുതിയ വെളിപ്പെടുത്തൽ. എല്ലാ പരിഷ്കാരങ്ങൾക്കും കനത്ത തീരുമാനങ്ങൾക്കും ശേഷവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരായ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിൽ ചൈനീസ് സ്ഥാനപതിക്ക് വധഭീഷണി; പിന്നിൽ ഭീകര സംഘടനയായ ഇടിഐഎംപാകിസ്താനിൽ ചൈനീസ് സ്ഥാനപതിക്ക് വധഭീഷണി; പിന്നിൽ ഭീകര സംഘടനയായ ഇടിഐഎം

ഇന്ത്യുടെ സാമ്പത്തിക അടിത്തറ ശക്തമാണ്. ഇത് ഒട്ടേറെ സാമ്പത്തിക വിദഗ്ദർ അംഗീകരിച്ചിട്ടുണ്ട്. കൽക്കരി, വൈദ്യുതി, പ്രകൃതി വാതകം എന്നിവയുടെ ഉൽപാദനത്തിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യയിൽ വിദേശ കമ്പനികൾ വൻ റെക്കോർഡ് നിക്ഷേപമാണ് നടത്തുന്നത്.

 ഭർതൃവീട്ടിൽ ഭാര്യക്കും അവകാശം; പുറത്താക്കാൻ പറ്റില്ല, ബന്ധം വേർപിരിയും വരെ താമസിക്കാം ഭർതൃവീട്ടിൽ ഭാര്യക്കും അവകാശം; പുറത്താക്കാൻ പറ്റില്ല, ബന്ധം വേർപിരിയും വരെ താമസിക്കാം

 ഇന്ത്യയുടെ സാമ്പത്തിക മേഖല ഭഭ്രം

ഇന്ത്യയുടെ സാമ്പത്തിക മേഖല ഭഭ്രം

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്നു മോദി . പുതിയ പരിഷ്കരണങ്ങൾ രാജ്യത്ത് നടപ്പിലാക്കിയിട്ടും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നേരായ പാതയിലാണെന്നും മോദി അവകാശപ്പെട്ടു,

 ഇന്ത്യയിൽ വൻ നിക്ഷേപം

ഇന്ത്യയിൽ വൻ നിക്ഷേപം

വിദേശ കമ്പനികൾ ഇന്ത്യയിൽ വൻ നിക്ഷേപമാണ് നടത്തുന്നത്.30000 കോടി ഡോളറിൽ നിന്ന് ഇന്ത്യയുടെ നാണ്യ കരുതൽ ശേഖരം 40000 കോടി ഡോളറിലേയ്ക്കെത്തി. ഇതു സൂചിപ്പിക്കുന്നത് ഇതുവരെ എടുത്ത തീരുമാനങ്ങൾ ശരിയാണെന്നുളളതാണ്.

 പുതിയ പരിഷ്കരണങ്ങൾ

പുതിയ പരിഷ്കരണങ്ങൾ

നോട്ട് നിരേധനവും ജിഎസ്ടിയും കൊണ്ട് തീരുന്നില്ല ഇന്ത്യുടെ സാമ്പത്തിക പരിഷ്കരണങ്ങൾ. പുതിയ പരിഷ്കരണങ്ങൾ ഉടനെ. രാജ്യത്ത് പുതിയ പരിഷ്കരണങ്ങൾ വരുന്നതിനോപ്പം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും നില നിൽക്കും.

ജിഎസ്ടി

ജിഎസ്ടി

വ്യാപാരികളെ നേരിട്ട് കണ്ട് ജിഎസ്ടിയുടെ പ്രധാന്യം മനസിലാക്കി കൊടുക്കണമെന്നും മോദി പറഞ്ഞു. കൂടാതെ ജിഎസ്ടി രജിസ്റ്റർ ചെയ്യുന്ന വ്യാപാരികളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്യുന്ന വ്യാപാരികളുടെ പഴയ രേഖകൾ ആദായനികുതി വകുപ്പ് പരിശോധിക്കില്ലെന്നും മോദി അറിയിച്ചിട്ടുണ്ട്.

ചെക്ക് പോസ്റ്റുകൾ അഴിമതി വിമുക്തം

ചെക്ക് പോസ്റ്റുകൾ അഴിമതി വിമുക്തം

രാജ്യത്തെ ചെക്ക് പോസ്റ്റുകളിൽ ഇപ്പോൾ അഴിമതിയില്ല. എല്ലാവർക്കും സുഗമമായ ചരക്കു നീക്കാൻ സാധിക്കുന്നുണ്ട്. നേരത്തെ ചെക്ക് പോസ്റ്റ് വഴി കടന്നു പോകാൻ സഹായം നൽകിയിരുന്നവരാണ് ബിസിനസ് നഷ്ടമാണെന്നു പറഞ്ഞ് തനിക്കെതിരെ നിലക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.ജിഡിപി കുറയുന്നുവെന്ന പേരിൽ രാഹുൽ ഗാന്ധി മോദിയെ വിമർശിച്ചിരുന്നു.

യുപിഎ സർക്കാർ വികസനത്തിനെതിര്

യുപിഎ സർക്കാർ വികസനത്തിനെതിര്

മുൻ കേന്ദ്രസർക്കാർ ഗുജറാത്തിൽ വികസനം കൊണ്ടുവരുന്നതിന് എതിരായിരുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാര്‍ ശത്രു സമാനമായ നിലപാടാണ് സ്വീകരിച്ചത്. വികസനകാര്യത്തില്‍ ഗുജറാത്തിനെ മാറ്റി നില്‍ത്തുന്ന സമീപമാണ് അവര്‍ കൈക്കൊണ്ടതെന്നും കോണ്‍ഗ്രസിന്റെ പേര് പറയാതെ പ്രധാനമന്ത്രി മോദി വിമര്‍ശിച്ചു.

English summary
Prime Minister Narendra Modi Sunday asserted that the process of taking “important decisions” regarding the economic reforms will continue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X