• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ബിജെപിയുടെ അഴിമതി പറയാന്‍ ഗെയിമുമായി കോണ്‍ഗ്രസ്; വിജയികള്‍ക്ക് 10000 രൂപ സമ്മാനം

ദില്ലി: നിര്‍ണ്ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാനായി സര്‍വ്വ സന്നാഹങ്ങളും സംഭരിച്ച് പോരാടുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ ഐക്യനിരയെ ശക്തിപ്പെടുത്തുന്നതില്‍ ഉത്തര്‍പ്രദേശില്‍ തിരിച്ചടിയേറ്റെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി നടത്തുന്ന സഖ്യചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

സഖ്യ രൂപീകരണം ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ബിജെപിയെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രചരണവും കോണ്‍ഗ്രസ് ബലപ്പെടുത്തുകയാണ്. നേതാക്കന്‍മാരുടെ ആരോപണ പ്രത്യാക്രമണങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയിയിലെ പ്രചരണത്തിലും നൂനതനമായ പല മാര്‍ഗങ്ങളും അവലംബിക്കുകയാണ് കോണ്‍ഗ്രസ്.

വാള്‍ പോസ്റ്റുകള്‍

വാള്‍ പോസ്റ്റുകള്‍

ആധുനിക സാങ്കേതിക വികസിച്ചുവന്നതോടെ തിരഞ്ഞെടുപ്പിലെ പരമ്പരാഗതമായ പല പ്രചരണ രീതികളും വിസ്മൃതമായി കഴിഞ്ഞു. ചുവരെഴുത്തുകളേക്കാള്‍ ഈപ്പോള്‍ പ്രിയം 'വാള്‍ പോസ്റ്റു'കളാണ്. 2019 ലെ പൊതുതിരഞ്ഞെടുപ്പിലും പ്രചരണത്തിനായി നൂതനമായ പല ആശയങ്ങളും കടന്നുവരുമെന്ന് ഉറപ്പാണ്.

വ്യത്യസ്തമായ ഒരു രീതി

വ്യത്യസ്തമായ ഒരു രീതി

തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ പ്രചരത്തിന് തീര്‍ത്തും വ്യത്യസ്തമായ ഒരു രീതി അവംലബിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്‍സ്റ്റഗ്രാം വഴിയുള്ള വേഡ് പസില്‍ ഗെയിമാണ് സംഭവം. ചുമ്മാ ഒരു ഗെയിം എന്നതിനപ്പുറം മോദി സര്‍ക്കാറിന്‍റെ അഴിമതികള്‍ ജനങ്ങലിലേക്ക് എത്തിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് കോണ്‍ഗ്രസിന് ഇത്.

ഇന്‍സ്റ്റഗ്രാമില്‍

ഇന്‍സ്റ്റഗ്രാമില്‍

ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചിരിക്കുന്ന ഗെയിമില്‍ നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ കാലത്ത് നടന്ന പത്ത് അഴിമതികള്‍ വേഡ് പസിലിലൂടെ കണ്ടെത്താനാണ് കോണ്‍ഗ്രസിന്‍റെ ചലഞ്ച്. മോദിയുടെ അഴിമതികളെ കണ്ടെത്തു എന്നതാണ് വേഡ് പസില്‍ ഗെയിമിന് നല്‍കിയിരിക്കുന്ന പേര്.

ഓഫീഷ്യല്‍ പേജില്‍

ഓഫീഷ്യല്‍ പേജില്‍

കോണ്‍ഗ്രസിന്‍റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന ഗെയിമില്‍ ആര്‍ക്കും പങ്കെടുക്കാം. നിശ്ചിത സമയത്തിനകം ശരിയായ ഉത്തരങ്ങള്‍ തിര‍ഞ്ഞെടുക്കുന്നതിനോടൊപ്പം 3 സുഹൃത്തുകള്‍ക്ക് ടാഗ് ചെയ്യുകയും വേണം എന്നാണ് നിബന്ധന.

ഗെയിം

അഴിമതി കണ്ടെത്തു

പതിനായിരം രൂപ

പതിനായിരം രൂപ

ഉത്തരങ്ങള്‍ ശരിയാവുകയും 3 സുഹൃത്തുകള്‍ക്ക് ടാഗ് ചെയ്യുകയും ചെയ്താല്‍ വിജിയികള്‍ക്ക് പതിനായിരം രൂപയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനം. ഗെയിമിന്‍റെ ആദ്യ ഘട്ട മത്സരം ഫെബ്രുവരി 10 ന് അവസാനിച്ചു. അടുത്ത ഘട്ടം ഉടന്‍ തന്നെ തുടങ്ങുമെന്നാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ വിഭാഗം അറിയിക്കുന്നത്.

വെബ്സൈറ്റ്

വെബ്സൈറ്റ്

ഇന്‍സ്റ്റഗ്രാം ഗെയിമിനോടൊപ്പം തന്നെ www.corruptmodi.com എന്ന വെബ്സൈറ്റിന്‍റെ പ്രവര്‍ത്തവും തിരഞ്ഞെടുപ്പ് പ്രമാണിച്ച് കോണ്‍ഗ്രസ് സീവമാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ രാഷ്ട്രീയ പ്രചരണം ലക്ഷമിട്ടുകൊണ്ടുള്ള നിരവധി വിനോദങ്ങളാണ് സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മോദിയുടെ അഴിമതികള്‍

മോദിയുടെ അഴിമതികള്‍

മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ കാലതാമസം വന്നപ്പോള്‍ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനം നേരിട്ടിരുന്നു. ഈ അവസരത്തിലാണ് മോദിയുടെ അഴിമതികള്‍ കണ്ടെത്തി ആസ്വദിക്കൂ എന്ന സന്ദേശത്തോടുകൂടി കറപ്റ്റ് മോദിയെന്ന് സൈറ്റ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്.

അഴിമതി ആരോപണങ്ങള്‍

അഴിമതി ആരോപണങ്ങള്‍

മോദി സര്‍ക്കാരിന്‍റെ അഴിമതികളും ജനദ്രോഹനയങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്നത് തന്നെയാണ് വെബ്സൈറ്റിന്‍റെ പ്രഥമലക്ഷ്യം. മോദിസര്‍ക്കാറിനും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഭരണകൂടങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന് അഴിമതി ആരോപണങ്ങള്‍ അക്ഷരമാല ക്രമത്തില്‍ അവതരിപ്പിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയം.

A ടും Z വരെ

A ടും Z വരെ

A ടും Z വരെയായി പ്രധാനപ്പെട്ട നിരവധി അഴിമതി ആരോപണങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിക്കെ നടന്ന പരസ്യ അഴിമതി (ADVERTISEMENT SCAM)യാണ് പട്ടികയില്‍ ആദ്യമായി ഇടംപിടിച്ചിരിക്കുന്നത്.

വ്യാപം, റാഫേല്‍

വ്യാപം, റാഫേല്‍

വ്യാപം, റാഫേല്‍, തുടങ്ങിയ പ്രധാനപ്പെട്ട അഴിമതി ആരോപണങ്ങളെല്ലാം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കേരളത്തില്‍ ബിജെപിക്ക് സീറ്റ് ഒന്നുമില്ലെങ്കിലും സംസ്ഥാനത്തുനിന്നുള്ള രണ്ട് അഴിമതികാളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

കള്ളനോട്ടടി

കള്ളനോട്ടടി

കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്തെരെ ഉയര്‍ന്ന മെഡിക്കല്‍ കോഴ ആരോപണവും കള്ളനോട്ടടിച്ചതിന് തൃൂശുരില്‍ ബിജെപി നേതാവ് പിടിയിലായ സംഭവുമാണ് കോണ്‍ഗ്രസ് തയ്യാറാക്കിയ പട്ടികയില്‍ കേരളത്തില്‍ നിന്നും ഇടംപിടിച്ചിരിക്കുന്നത്.

ട്വീറ്റ്

കോണ്‍ഗ്രസ്

English summary
Congress’ Word Game on Instagram: ‘Find Modi’s Scams, Win Prizes’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more