രാഹുല്‍ ഗാന്ധിയെ കണ്ടെത്തൂ, സമ്മാനം നേടൂ
ലക്‌നൗ: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ കണ്ടെത്താന്‍ സമ്മാന വാഗ്ദാനവുമായി പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടെത്തൂ സമ്മാനംനേടു എന്ന തലക്കെട്ടുമായി ഹിന്ദിയിലാണ് പോസ്റ്റ് പ്രചരണം. ഉത്തര്‍പ്രദേശിലെ ബുലാന്ധ്ഷഹര്‍ ജില്ലയില്‍ ഈ പോസ്റ്റര്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്.
നേരത്തെ അലഹബാദിലെ റെയില്‍വേസ്‌റ്റേഷനിലും ഡിഎവി കോളേജിലും ഇതേ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആരാണ് പോസ്റ്ററിന് പിന്നിലെന്ന് വ്യക്തമല്ല. തങ്ങളുടെ നേതാവിലെ പരിഹസിച്ചുകൊണ്ട് ബിജെപിയാണ് പോസ്റ്റര്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് പോസ്റ്ററിന് പിന്നിലെന്ന് ബിജെപിയും പറയുന്നു.

ബജറ്റ് സമ്മേളനത്തിന് തൊട്ടു മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും അവധിയെടുത്ത രാഹുല്‍ ഗാന്ധി എവിടേക്കാണ് പോയതെന്ന കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും വ്യക്തതയില്ല. പലരും പല സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധിയുണ്ടെന്ന് പറയുന്നുണ്ട്. ഏറ്റവും ഒടുവില്‍ മ്യാന്‍മാറിലെ യാംഗൂണില്‍ വിപസന ധ്യാനത്തിലാണ് രാഹുല്‍ എന്നാണ് വാര്‍ത്തകള്‍.
ദില്ലി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റതോടെ മാനസിമായി രാഹുല്‍ തളര്‍ന്നിരുന്നു. പല മുതിര്‍ന്ന നേതാക്കളും രാഹുലിനെ വിമര്‍ശിക്കുയും പ്രിയങ്കയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സോണിയാ ഗാന്ധിയും രാഹുലിനെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് അമ്മയുമായി പിണങ്ങി രാഹുല്‍ ഒളിവില്‍ പോയതെന്നാണ് സംസാരം.












Click it and Unblock the Notifications