കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യമായി മദ്യപിച്ചാല്‍ 10,000 രൂപയ്ക്ക് മുകളില്‍ പിഴ ചുമത്തും

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: പരസ്യമായി പൊതുസ്ഥലത്ത് വച്ച് മദ്യപിക്കുന്നവര്‍ക്ക് 10,000 രൂപയും മൂന്ന് മാസം തടവും ശിക്ഷയായി ലഭിക്കും. മദ്യഷാപ്പുകള്‍ക്ക് പുറത്ത് നിന്ന് മദ്യപിക്കുന്നതും കുറ്റകരം തന്നെയാണ്. പരസ്യമായി ലഹരി ഉപയോഗിക്കുന്നവര്‍ക്ക് 5000 രൂപയ്ക്ക് താഴെയാണ് പിഴ ചുമത്തിയിരുന്നത്. എന്നാല്‍ ചെറുപ്പക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ പൊതുസ്ഥലത്ത് വച്ച് മദ്യപ്പിക്കുന്നത് കൂടിയിട്ടുണ്ടെന്ന് ദില്ലി പോലീസ് പറയുന്നു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും പരസ്യമായുള്ള മദ്യപാനം വര്‍ധിച്ച് വരികയാണ്. നവംബര്‍ ഏഴ് മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് ദില്ലി പോലീസ് അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് നിയമം കര്‍ശനമാക്കുന്നത്.

 beer11

ബാറുകള്‍ക്ക് പുറത്ത് നിന്ന് മദ്യപ്പിക്കുന്നത് നിയന്ത്രിക്കാന്‍ ഉടമകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല ഇത്തരം ചെറിയ മദ്യഷാപ്പുകള്‍ക്ക് നിയമവിധേയമായാണോ പ്രവര്‍ത്തിക്കുന്നത് എന്നും പരിശോധിക്കും. നവംബര്‍ ഏഴിന് ശേഷം പരസ്യമായി മദ്യപ്പിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് 10,000 രൂപ പിഴയും മൂന്ന് മാസം തടവും ചുമത്തും.

മദ്യഷാപ്പുകള്‍ക്ക് പുറത്ത് നടത്തുന്ന ചെറുകിട വ്യവസായങ്ങള്‍ ഉള്‍പ്പടെ അന്വേഷണ പരിധിയില്‍ കൊണ്ടു വരുമെന്ന് ദില്ലി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തില്‍ എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ മയൂര്‍ വിഹാര്‍ ഫേസില്‍ പരസ്യമായി മദ്യപ്പിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ബാര്‍ ലൈന്‍സന്‍സ് റദ്ദാക്കുകയും ചെയ്തു.

English summary
Deputy CM Manish Sisodia announced on Wednesday that people found drinking outside liquor shops will be slapped with a Rs-5,000 penalty. Those found creating nuisance will be fined Rs 10,000 and may also face arrest and a jail term of three months as stipulated in the law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X