ജനപ്രതിനിധികള്‍ക്കെതിരായ കേസ് വേഗം തീര്‍ക്കണം

സുപ്രീം കോടതി ഉത്തരവ് നേടിയാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധിയാകുന്ന ഒരു വ്യക്തി അയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ടെന്നിരിയ്ക്കട്ടെ 2015 മെയ് ആകുമ്പോള്‍ അയാള്‍ അയോഗ്യനാക്കപ്പെടാം. കോടതി ഉത്തരവ് അനുസരിച്ച് ഒരു വര്‍ഷത്തിനകം ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് തീര്‍പ്പാക്കണം. ഇനി ജനപ്രതിനിധി രണ്ട് വര്‍ഷത്തേയ്ക്ക് ശിക്ഷിയ്ക്കപ്പെട്ടാലോ അയാള്‍ അയോഗ്യനാക്കപ്പെടാന്‍ സാധ്യതയുണ്ട്.
പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കുറ്റപത്രം ലഭിച്ചവരെ അയോഗ്യരാക്കണോ എന്ന കാര്യത്തില്‍ ആറുമാസത്തിനുള്ളില്‍ പരിശോധിയ്ക്കാമെന്ന് കോടതി. ഒരു കൊല്ലത്തിനുള്ളില്‍ വിചാരണ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അക്കാര്യം അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരെ അറിയിക്കാനും കോടതി നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications