കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യോഗി കുടിയേറ്റക്കാരെ മര്‍ദിച്ചു; ഭീഷണിപ്പെടുത്തി';ട്വീറ്റിന് പിന്നാലെ രാഘവ് ചദ്ദക്കെതിരെ കേസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആംആദ്മി എംഎല്‍എക്കെതിരെ കേസെടുത്തു. അഭിഭാഷകനായ പ്രശാന്ത് പട്ടീലിന്റെ പരാതിയില്‍ രാഘവ് ചദ്ദക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാച്ചതിന് പിന്നാലെ നിരവധി കുടിയേറ്റതൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് ഉപജീവനമാര്‍ഗമില്ലാതെ ഉത്തര്‍പ്രദേശിലേക്ക് പലായനം ചെയ്യുകയാണ്. ഇവരെ യോഗി ആദിത്യ നാഥ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നുമുള്ള രാഘവ് ചദ്ദയുടെ ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് പ്രശാന്ത് പട്ടീല്‍ പരാതിപ്പെട്ടത്.പരാതിക്ക് പിന്നാലെ ചദ്ദ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

ട്വീറ്റ്

ട്വീറ്റ്

'ദില്ലിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോകുന്ന കുടിയേറ്റക്കാരെ യോഗി ജി മര്‍ദിക്കുന്നതായി അറിയുന്നു. നിങ്ങള്‍ എന്തിനാണ് ഇപ്പോള്‍ തിരിച്ചുവന്നതെന്നാണ് അവരോട് യോഗി ചോദിക്കുന്നത്. ഇനി തിരിച്ച് അവര്‍ക്ക് ദില്ലിയിലേക്ക് പോകാന്‍ അവരെ അനുവദിക്കില്ലെന്ന് അവരെ ഭീഷണിപ്പെടുത്തുകയാണ്. ഇങ്ങനെയൊന്നും ചെയ്യരുതെന്നാണ് എനിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അപേക്ഷിക്കാനുള്ളത്. അത്തരം സമയങ്ങളിള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കരുത്.' എന്നായിരുന്നു രാഘവ് ചദ്ദയുടെ ട്വീറ്റ്.

മാധ്യമ ഉപദേഷ്ടാവ്

മാധ്യമ ഉപദേഷ്ടാവ്

ട്വീറ്റിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപേദേഷ്ടാവ് മൃത്യൂജ്ഞയ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നായിരുന്നു രാഘവ് ചദ്ദയോട് ആവശ്യപ്പെട്ടത്. ഇതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

മൃത്യൂജ്ഞയ് കുമാര്‍

മൃത്യൂജ്ഞയ് കുമാര്‍

'ഇത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്. ഇത്തരമൊരു പകര്‍ച്ച വ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ വൃത്തികെട്ട രാഷ്ട്ീയം കളിക്കരുത്. ആംആദ്മി പാര്‍ട്ടിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ തരംതാഴാന്‍ പറ്റുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും നടപടിയെടുക്കും.' മൃത്യൂജ്ഞയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ രാഘവ് ചദ്ദ തന്റെ ട്വീറ്റ് പിന്‍വലിച്ചു.

 അതിജീവനം

അതിജീവനം

ദില്ലിയില്‍ നിന്നുള്ള നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഉപജീവനം നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നത്. ഇവര്‍ക്ക് സ്വന്തം സ്ഥലങ്ങളില്‍ എത്തുന്നതിനായി നാല്‍പ്പത്തെട്ട് മണിക്കൂര്‍ നേരത്തേക്ക് രാവിലെ എട്ട് മണി മുതര്‍ രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വിസൂകള്‍ നടത്തുന്നത്. മാര്‍ച്ച് 27 ന് അര്‍ദ്ധ രാത്രി മുതല്‍ 96 ബസ്സുകളാണ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനായി സര്‍വ്വീസ് നടത്തിയത്. ശനിയാഴ്ച്ച രാവിലെ 11-30 മുതല്‍ 97 ബസുകളാണ് തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി സേവനം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, റായ് ബറേലി, അലിഗഢ്, എന്നിവിടങ്ങളിലേക്കാണ് ലഖ്‌നൗവില്‍ നിന്നും ശനിയാഴ്ച്ച രാവിലെ ബസുകള്‍ പുറപ്പെടുവിച്ചത്. നിര്‍ദേശങ്ങളൊന്നും പാലിക്കാതെ ബസുകളില്‍ ആളുകളെ കുത്തിനിറച്ചാണ് യാത്ര.

English summary
FIR against AAP's Raghav Chadha for making beating migrant workers remark against UP CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X