• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആൾക്കൂട്ട ആക്രമണത്തിനെതിരെ കത്ത്; മോദിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു, അടൂർ അടക്കമുള്ളവർക്കെതിരെ കേസ്!

ദില്ലി: ജയ് ശ്രീരാം വിളിച്ച് ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്ത് വർധിച്ച് വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമ്പതോളം ചലച്ചിത്ര- സാംസസ്ക്കാരിക പ്രവർത്തകർ കത്തയച്ചിരുന്നു. കേരളത്തിൽ നിന്ന് സംവിധാകൻ അടൂർ ഗോപാലകൃഷ്ണനും കത്തിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ കത്തെഴുതി എന്ന കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

കോൺഗ്രസ് കോട്ട തകർക്കാൻ ഗ്ലാമർ താരത്തെ രംഗത്തിറക്കി ബിജെപി; യുവാക്കളുടെ ഹരമായി മാറിയ സോനാലി ഫിഗറ്റിനും ബിജെപി ടിക്കറ്റ്, ഇനി ഗ്ലാമർ പോരാട്ടം...

ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍ തുടങ്ങിയവര്‍ അടക്കം ആമ്പതോളം പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

രാജ്യത്തിന്റെ പ്രതിച്ഛായ തകർത്തു

രാജ്യത്തിന്റെ പ്രതിച്ഛായ തകർത്തു

പ്രമുഖര്‍ പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതായും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും സുധീര്‍ കുമാര്‍ പരാതിയില്‍ ആരോപിക്കുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അമ്പതോളം പേർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കാൻ...

വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കാൻ...

കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്ന ആരോപണമാണ് പരാതിയിലുള്ളത്. ജയ് ശ്രീറാം ഇപ്പോള്‍ പോര്‍വിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികള്‍ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നത്. കത്തയച്ചതിന്റെ പേരിൽ കേരളത്തിൽ അടൂർ ഗോപാല കൃഷ്ണനടക്കമുള്ളവർക്കെതിരെ സംഘപരിവാർ ആക്രമണവും ഉണ്ടായിരുന്നു.

ബി ഗോപാലകൃഷ്ണന്റെ ഭീഷണി

ബി ഗോപാലകൃഷ്ണന്റെ ഭീഷണി

ബിജെപി വക്താവ് ബി ഗോപാലകൃഷണനാണ് രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ബി ഗോപാലകൃഷ്ണൻ അടൂരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ജയ് ശ്രീറാം വിളിക്കുന്നതിനെ അടൂര്‍ അടക്കമുളളവര്‍ എതിര്‍ക്കുന്നു എന്ന തരത്തിലാണ് ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടൂര്‍ ഗോപാകൃഷ്ണന്റെ വീടിന് മുന്നില്‍ ചെന്നും ജയ് ശ്രീറാം വിളിക്കും എന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി.

ചന്ദ്രനിലേക്ക് പോകാം...

ചന്ദ്രനിലേക്ക് പോകാം...

'ജയ് ശ്രീരാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്. ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും. എപ്പോഴും ഉയരും. കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം'. എന്നായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ. മൗനവൃതത്തിലായിരുന്നൊ. ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ. എന്നും ബി ഗോപാലകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

ബി ഗോപാലകൃഷ്ണന്റെ വിവരക്കേട്

ബി ഗോപാലകൃഷ്ണന്റെ വിവരക്കേട്

വിവരക്കേടാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂര്‍, ബി ഗോപാലകൃഷ്ണന് മറുപടിയായി പറഞ്ഞിരുന്നു. ബി ഗോപാലകൃഷ്ണനെ അനുകൂലിച്ച് മറ്റ് ബിജെപി നേതാക്കളൊന്നും എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ കത്തയച്ചവർക്കെതിരെ പോലീസ് എഫ്ഐആർ‌ രജിസ്റ്റർ ചെയ്തെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

രാജ്യത്ത് എന്താണ് നടക്കുന്നത്?

രാജ്യത്ത് എന്താണ് നടക്കുന്നത്?

അതേസമയം എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി അടൂർ ഗോപാലകൃഷ്ണൻ രംഗത്തെത്തി. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവര്‍ ഒരു അനീതി ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ആശങ്കാ ജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് ഒരു അനീതി നടക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതിയത്. വിനീതനായിട്ടാണ്, ധിക്കാരപരമായി എഴുതിയതല്ല ആ കത്ത്. അതില്‍ ഒപ്പിട്ട 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരല്ല. മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നീതിന്യായ വ്യവസ്ഥയിലും സംശയം

നീതിന്യായ വ്യവസ്ഥയിലും സംശയം

കോടതി അത്തരമൊരു പരാതി പരിഗണിച്ച് കേസെടുക്കാന്‍ ആവശ്യപ്പെട്ടത് തന്നെ രാജ്യത്തെ ആശങ്കജനകമായ സാഹചര്യം വ്യക്തമാക്കുന്നു. ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചത് പോലെ ഗന്ധി പ്രതിമ ഉണ്ടാക്കി അതിന് നേരെ വെടിവെച്ചവർ ഇപ്പോൾ എപിമാരാണ്. അവർ രാജ്യദ്രോഹികളല്ല. അത്തരക്കാരെ ഒരു കോടതിയും ഭരണകൂടവും കാണുന്നില്ല. അത്തരമൊരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. നീതിന്യായ വ്യവസ്ഥയിലും സംശയമുണ്ടാക്കുന്ന നിലയിലാണ് രാജ്യം പോകുപന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

English summary
FIR against Adoor Gopalakrishnan and 50 others who wrote letter to PM against mob lynching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more