പോലീസിനെ ആക്രമിച്ചു; വെടിവെച്ച് കൊലപ്പെടുത്തിയ പിന്നാലെ പ്രതികള്‍ക്കെതിരെ എഫ്ഐആര്‍
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ പിന്നാലെ അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. തെളിവെടുക്കുന്നതിനിടില് പോലീസിനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐപിസി 307 , 176 എന്നിവ പ്രകാരം വധശ്രമം ഉള്‍പ്പെടെയുള്ളവ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് പ്രതികളേയും തെളിവെടുപ്പിനായി എത്തിച്ച പോലീസ് സംഘത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ദിശ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ നോക്കിയ പ്രതികളെ വെടിവെയ്ക്കുകയായിരു്നുവെന്നാണ് പോലീസ് ഭാഷ്യം.
സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. ടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലിന് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതിനിടെ പ്രതികളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ ഒരു സംഘം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്കിയ ഹര്ജിയിലായിരന്നു കോടതി ഉത്തരവ്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications