കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ ആക്രമിച്ചു; വെടിവെച്ച് കൊലപ്പെടുത്തിയ പിന്നാലെ പ്രതികള്‍ക്കെതിരെ എഫ്ഐആര്‍

  • By Aami Madhu
Google Oneindia Malayalam News

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ പിന്നാലെ അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. തെളിവെടുക്കുന്നതിനിടില്‍ പോലീസിനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

dishacase8-

ഐപിസി 307 , 176 എന്നിവ പ്രകാരം വധശ്രമം ഉള്‍പ്പെടെയുള്ളവ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് പ്രതികളേയും തെളിവെടുപ്പിനായി എത്തിച്ച പോലീസ് സംഘത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ദിശ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ നോക്കിയ പ്രതികളെ വെടിവെയ്ക്കുകയായിരു്നുവെന്നാണ് പോലീസ് ഭാഷ്യം.

സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. ടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതിനിടെ പ്രതികളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ ഒരു സംഘം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലായിരന്നു കോടതി ഉത്തരവ്.

English summary
FIR against disa case rape accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X