കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ എന്‍ആര്‍സി ജീവനക്കാരിക്കെതിരെ കേസ്: പൗരത്വ രേഖകളില്‍ അനാവശ്യ ഇടപെട്ടെന്ന് ആരോപണം!!

Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ മുന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ജീവനക്കാരിക്കെതിരെ എഫ്ഐആര്‍. ഓഫീസ് വിട്ടുപോകുന്നതിന് മുമ്പായി ഇമെയില്‍ ഐഡികളുടെ പാസ് വേര്‍ഡ് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് നടപടി. പാസ് വേര്‍ഡുകളുടെ അഭാവത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ രേഖകള്‍ ഓഫ് ലൈനായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുഴുനവന്‍ രേഖകളും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇത് പിന്നീട് ഓഫ് ലൈനായി മാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിപ്രോയുമായുള്ള കരാര്‍ പിന്നീട് പുതുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെയാണിത്. വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഉത്തരവാദിത്തം ഐടി കോണ്‍ട്രാക്ടര്‍ക്കാണ്.

ജമ്മു കശ്മീർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാർച്ചിൽ; പെരുമാറ്റചട്ടം നിലവിൽ വന്നു!!ജമ്മു കശ്മീർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാർച്ചിൽ; പെരുമാറ്റചട്ടം നിലവിൽ വന്നു!!

ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയ 3.3 കോടി പേരില്‍ നിന്ന് 19 ലക്ഷം അപേക്ഷകരാണ് അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ ഒഴിവാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ വിവരങ്ങളെല്ലാം ഓഫ് ലൈനായി മാറിയതോടെ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതായിട്ടുള്ളത്.

nrc-1567127202-1

പ്രൊജക്ട് മാനേജരായിരുന്ന പ്രതീക് ഹജേലക്കെതിരെയാണ് എന്‍ആര്‍സി എക്സിക്യൂട്ടീവ് ചന്ദന മഹന്തയാണ് പരാതി നല്‍കിയത്. ഇവര്‍ ഔദ്യോഗിക ഇമെയില്‍ ഐഡികളുടെ പാസ് വേര്‍ഡ് നല്‍കാതെയാണ് കഴിഞ്ഞ നവംബറില്‍ രാജിവെച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിന്റെ നടപടി ക്രമങ്ങള്‍ അതീവ ശ്രദ്ധവേണ്ടതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അംഗീകാരമില്ലാതെ ഔദ്യോഗിക പാസ് വേര്‍ഡുകള്‍ കൈവശം വെക്കുന്നത് ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ടിന്റെ അ‍ഞ്ചാം വകുപ്പിന്റെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വിഷയം രാജ്യസുരക്ഷയെയും സത്യസന്ധതയെയും ബാധിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ്വേഷണം പുരോഗമിക്കുന്നുവെന്നും മുന്‍ എന്‍ആര്‍സി ജീവനക്കാരിയെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് പ്രതീക് ഹലേജയെ മധ്യപ്രദേശിലേക്ക് സ്ഥലംമാറ്റിയത്. എന്നാല്‍ വിപ്രോയുമായുള്ള കരാര്‍ പുതുക്കുന്നതില്‍ വന്ന പാളിച്ചയാണ് എന്‍ആര്‍സി സംബന്ധിച്ച വിവരങ്ങള്‍ ഓഫ് ലൈനാവുന്നതിലേക്ക് വഴിതെളിച്ചതെന്നാണ് അസം അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ ജോലി രാജിവെക്കുകയായിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ രേഖകളില്‍ ഇവര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നാണ് സിഐഡി എഫ്ഐആറില്‍ ചൂണ്ടിക്കാണിക്കുന്നത്.

English summary
FIR against former NRC official after data goes offline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X