ഗൂഗിളിനെതിരെ ഇന്ത്യയില്‍ അശ്ലീലത്തിന് കേസ്
വരാണസി:സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിനെതിരെ ഇന്ത്യയില്‍ ഒരു കേസ്. അതും അത്ര നിസാരമായ കേസല്ല. അശ്ലീവുമായി ബന്ധപ്പെട്ട കേസാണ്.
വരാണസി സ്വദേശിയായ ഒരു വിനീത് കുമാര്‍ സിങ് ആണ് കേസ് കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഐടി നിയമത്തെ പിന്‍പറ്റി എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
അശ്ലീല ഉള്ളടക്കങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നു എന്നാണ് പരാതി. നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിളല്ല പ്രശ്‌നക്കാരന്‍. ന്യൂജനറേഷന്‍ ഗൂഗിളാണ്.

സ്മാര്‍ട്ട് ഫോണുകളില്‍ അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ പ്ലേ ആണത്രെ അശ്ലീലത്തിന്റെ കാര്യത്തിലെ പ്രതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഇന്റര്‍നെറ്റില്‍ നിന്ന് അശ്ലീല കണ്ടന്റുകള്‍ എളുപ്പത്തില്‍ സംഘടിപ്പിക്കാന്‍ ഗൂഗിള്‍ പ്ലേയിലൂടെ കഴിയുന്നുണ്ടത്രെ. ഉപയോഗിക്കുന്ന ആളുടെ പ്രായം പോലും പരിശോധിക്കാതെയാണ് ഗൂഗിള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ് പരാതി.
പരാതി കിട്ടിയാല്‍ പിന്നെ പോലീസിന് കേസെടുക്കാതിരിക്കാനാവുമോ...? ഗൂഗിള്‍ ഇന്ത്യയുടെ ഹൈദരാബാദിലുള്ള ആസ്ഥാന ഓഫീസിലെ മാനേജര്‍ക്കെതിരെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications