കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ലോക ക്രിമിനല്‍!! മോദിയോട് കളിച്ച് പണിവാങ്ങിയപ്പൊ ഗൂഗിളിന് സമാധാനമായി!!എട്ടിന്‍റെ പണി!!

2015ലാണ് സംഭവം നടന്നത്. ടോപ്പ് 10 ഇന്ത്യന്‍ ക്രിമിനലുകള്‍ എന്ന ഇമേജ് സെര്‍ച്ചില്‍ നരേന്ദ്രമോദിയെയും ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരുന്നു

  • By Gowthamy
Google Oneindia Malayalam News


ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയ ഗൂഗിളിന് പണികിട്ടി. ഗൂഗിള്‍ സെര്‍ച്ചില്‍ മോദിയെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് പണിയായത്. സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മോദി ക്രിമിനല്‍

മോദി ക്രിമിനല്‍

2015ലാണ് സംഭവം നടന്നത്. ടോപ്പ് 10 ഇന്ത്യന്‍ ക്രിമിനലുകള്‍ എന്ന ഇമേജ് സെര്‍ച്ചില്‍ നരേന്ദ്രമോദിയെയും ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരുന്നു. വന്‍ ക്രിമിന ലുകള്‍ക്കൊപ്പമാണ് മോദിയെയും ഉള്‍പ്പെടുത്തിയത്. ടോപ്പ് 10 ക്രിമിനല്‍സ് ഇന്‍ വേള്‍ഡ് എന്ന് സെര്‍ച്ച് ചെയ്യുമ്പോഴാണ് മോദിയെയും കാണിക്കുന്നത്.

 സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

സംഭവം സോഷ്യ മീഡിയ ഏറ്റെടുത്തതോടെ വന്‍ ചര്‍ച്ചയായി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് മോശമാക്കാന്‍ ചിലര്‍ ഇതിനെ അവസരമായി വിനിയോഗിതക്കുന്നുണ്ടെന്നാണ് പലരും പറഞ്ഞത്. സേര്‍ച്ച് റിസള്‍ട്ടില്‍ നിന്ന് മോദിയുടെ പേര് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിരുന്നു.

 മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

സംഭവം വിവാദമായതോടെ ഗൂഗിള്‍ മാപ്പ് പറഞ്ഞു. സെര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ ചിത്രം ക്രിമിനലുകളുടെ ചിത്രത്തിനൊപ്പം കാണിക്കുന്നതിലൂടെ ഉണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കുമെന്നും ഉറപ്പു നല്‍കി.

 കമ്പനിയുടെ അഭിപ്രായമല്ല

കമ്പനിയുടെ അഭിപ്രായമല്ല

സെര്‍ച്ച് ഫലത്തില്‍ പ്രതിഫലിക്കുന്നത് കമ്പനിയുടെ അഭിപ്രായമല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ചില വിഷയങ്ങളെ കുറിച്ച് തിരയുമ്പോള്‍ വിചിത്രമായ ഉത്തരം ലഭിച്ചേക്കാമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നുണ്ട്. തിരച്ചില്‍ ഫലങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി പ്രോഗ്രാമുകളുടെ നവീകരണം നടന്നു വരികയാണെന്നും ഗൂഗിള്‍ പറഞ്ഞിരുന്നത്.

 എഫ്‌ഐആര്‍

എഫ്‌ഐആര്‍

സംഭവത്തില്‍ അഭിഭാഷകനായ നന്ദ് കിഷോറാണ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്. പരാതി പ്രകാരം ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഗൂഗിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ച് പോലീസില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

 പരാതി

പരാതി

നേരത്തെ അലഹാബാദ് കോടതി ഗൂഗിളിനെതിരെയും ഇന്ത്യയിലെ ഗൂഗിള്‍ സിഇഒയ്‌ക്കെതിരയും നോട്ടീസ് നല്‍കിയിരുന്നു. ഗൂഗിളിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.സുശീല്‍ കുമാര്‍ എന്ന അഭിഭാഷകന്റെ പരാതി പ്രകാരമായിരുന്നു ഇത്. മോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പട്ടിട്ടും ഗൂഗില്‍ പ്രതികരിച്ചില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക്

കൂടുതല്‍ വാര്‍ത്തകള്‍ക്ക്

ഡിവൈഡറിലിടിച്ച കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു!!രക്ഷയായത് ഫോണ്‍ കോള്‍!! സംഭവിച്ചത്!! ഡിവൈഡറിലിടിച്ച കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു!!രക്ഷയായത് ഫോണ്‍ കോള്‍!! സംഭവിച്ചത്!!

മാണിയെ കണ്ട് ബിജെപി പനിക്കേണ്ട..!! ഒരു കാരണവശാലും മാണി ബിജെപി പാളയത്തിലെത്തില്ല..!!മാണിയെ കണ്ട് ബിജെപി പനിക്കേണ്ട..!! ഒരു കാരണവശാലും മാണി ബിജെപി പാളയത്തിലെത്തില്ല..!!

English summary
An FIR has been lodged against Google under the IT Act for an alleged derogatory search result in 2015 involving Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X