കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പരിശോധന തടസ്സപ്പെടുത്താൻ ശ്രമം: ജെഎഡിഎസ് എംഎൽസിക്കും മകനും മൂന്ന് പേർക്കുമെതിരെ കേസ്

Google Oneindia Malayalam News

മണ്ഡ്യ: കൊറോണ വൈറസ് പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ച ജെഡിഎസ് എംഎൽസിയ്ക്കം മകനും മൂന്നുപേർക്കുമെതിരെയാണ് കേസെടുത്തു. മാധ്യമപ്രവർത്തകർക്കായി മണ്ഡ്യയിൽ സംഘടിപ്പിച്ച കൊറോണ വൈറസ് പരിശോധന ക്യാമ്പിനിടെയാണ് സംഭവം. എംഎൽസി കെടി ശ്രീകാന്ത് ഗൌഡ, മകൻ മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ച ഇവർ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

ധാരാവിയിൽ 21 പുതിയ കേസുകൾ കൂടി: രോഗികളുടെ എണ്ണം 241 ലേക്ക്, അധികൃതർക്ക് ഭീഷണിയുയർത്തി ധാരാവി!! ധാരാവിയിൽ 21 പുതിയ കേസുകൾ കൂടി: രോഗികളുടെ എണ്ണം 241 ലേക്ക്, അധികൃതർക്ക് ഭീഷണിയുയർത്തി ധാരാവി!!

എംഎൽഎസിയുടെ വീടിന് അടുത്തുള്ള അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന കൊറോണ വൈറസ് പരിശോധനയെ ശ്രീകാന്ത് ഗൌഡ മകൻ ക്രിഷിക് എന്നിവർ ഉൾപ്പെടെയുള്ളവർ ശക്തമായെതിർക്കുകയായിരുന്നു. ഇവിടെ പരിശോധനക്കെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. ഇതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

xcovid19-158692

സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടവും ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷനുമായി ചേർന്നാണ് ജില്ലയിലെ മാധ്യമപ്രവർത്തകർക്ക് കൊറോണ വൈറസ് പരിശോധന സംഘടിപ്പിച്ചത്. തന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വെച്ച് സ്രവ സാമ്പിളുകൾ ശേഖരിക്കുന്നത് വഴി പ്രദേശത്ത് രോഗം വ്യാപിക്കുമെന്ന് ഭയന്നായിരുന്നു എംഎൽഎസിയുടെ നടപടി. സ്രവ സാമ്പിളുകൾ ശേഖരിക്കുന്നതിനായി ഈ സ്ഥലം തിരഞ്ഞെടുത്തതിനേയും ഇവർ ചോദ്യം ചെയ്യുകയായിരുന്നു.

സ്ഥലത്ത് വിന്യസിച്ചിരുന്ന പോലീസിനെയും അധികൃതരെയും ഇവർ അധിക്ഷേപിക്കുകയും ചെയ്തു. എന്നാൽ മാധ്യമപ്രവർത്തർ ഇതിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് കലഹത്തിലേക്കെത്തിയത്. ഇതിനിടെ കൃഷിക് ചില മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതോടെ എംഎൽസിയുടെ മകനെ പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ഗൌഡയ്ക്കും മകനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രശ്നമുണ്ടാക്കിയ മറ്റുള്ളവർക്കെതിരെയും പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

English summary
FIR against JDS MLC, son and three others over obstructing Covid-19 test for media persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X