Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം; കാശ്മീര്‍ മന്ത്രിക്കെതിരെ കേസ്

ശ്രീനഗര്‍: വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജമ്മു കാശ്മീര്‍ മന്ത്രിക്കെതിരെ പോലീസ് കേസെടുത്തു. വനിതാ ഡോക്ടറുടെ പരാതിയില്‍ മന്ത്രി ഷബീര്‍ അഹമ്മദ് ഖാനെതിരെയാണ് പോലീസ് പീഡനശ്രമത്തിന് കേസെടുത്തത്. ഷഹീദ്ഗുഞ്ച് പോലീസ് സ്‌റ്റേഷനില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഡോക്ടര്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയത്.

കോണ്‍ഗ്രസ് നേതാവായ ഷബീര്‍ അഹമ്മദ് ഖാന്‍ ജമ്മു കാശ്മീരിലെ ആരോഗ്യമന്ത്രിയാണ്. മന്ത്രിയുടെ സ്റ്റാഫംഗമാണ് തന്നെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് വനിതാ ഡോക്ടര്‍ പരാതിയില്‍ പറയുന്നത്. സെക്രട്ടേറിയറ്റിലേക്ക് എത്തിയ ഡോക്ടറുടെ ഓഫീസിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.

rapestop

ഓഫീസില്‍ വെച്ച് വനിതാ ഡോക്ടറോട് മന്ത്രി ചായയുണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാന്‍ മന്ത്രി ശ്രമം നടത്തിയത്. മന്ത്രിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥത തോന്നിയ താന്‍ വേഗം അവിടെ നിന്നും രക്ഷപ്പെട്ടുപോരുകയായിരുന്നും ഇവര്‍ പറയുന്നു.

എന്നാല്‍ വനിതാ ഡോക്ടറുടെ പരാതിയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഷബീര്‍ അഹമ്മദ് ഖാന്‍ തയ്യാറായില്ല. ഷബീര്‍ അഹമ്മദ് ഖാന്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കാശ്മീരിലെ സി പി എം നേതാവായ എം വൈ താരിഗമി ആവശ്യപ്പെട്ടു. നേരത്തെ പീഡനക്കേസില്‍ പെട്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+