കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി കൊക്കൈയ്ൻ ഉപയോഗിക്കുന്നുവെന്ന പരാമർശം, സുബ്രമണ്യൻ സ്വാമിക്കെതിരെ ഒന്നിലേറെ കേസ്!

Google Oneindia Malayalam News

ദില്ലി: ബിജെപിയും ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് അപകീര്‍ത്തി കേസുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചത്. പിന്നാലെ ബിജെപി എംപി സുബ്രമണ്യന്‍ സ്വാമിക്കെതിരെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചതിന് കേസുകളുടെ ഒരു നിര തന്നെ ഉണ്ടായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ എന്ന മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന സുബ്രമണ്യ സ്വാമിയുടെ പരാമര്‍ശത്തിന് എതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും അടക്കമുളളവര്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്.

സച്ചിൻ പൈലറ്റിനും സിന്ധ്യയ്ക്കും എതിരാളി, മുംബൈയിൽ നിന്ന് മിലിന്ദ് ദിയോറ, രാജി വെച്ച് ദില്ലിക്ക്!സച്ചിൻ പൈലറ്റിനും സിന്ധ്യയ്ക്കും എതിരാളി, മുംബൈയിൽ നിന്ന് മിലിന്ദ് ദിയോറ, രാജി വെച്ച് ദില്ലിക്ക്!

ഉത്തര്‍ പ്രദേശിലെ ബാരാബങ്കിയിലും ഛത്തീസ്ഗഡിലെ പത്തല്‍ഗാവ് പോലീസ് സ്‌റ്റേഷിലും സുബ്രമണ്യന്‍ സ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സുബ്രമണ്യന്‍ സ്വാമിക്കെതിരെ ശക്തമായ നടപടി എടുക്കണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലെ ആവശ്യം.

congress

താന്‍ പറഞ്ഞത് സത്യമല്ല എന്ന് സുബ്രമണ്യന്‍ സ്വാമിക്ക് തന്നെ അറിയാം. എങ്കിലും രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം അത്തരം പ്രസ്താവന നടത്തിയിരിക്കുകയാണെന്ന് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് ജില്ലാ നേതാവ് പവന്‍ അഗര്‍വാള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ഡോപ് ടെസ്റ്റ് നടത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് സ്വാമി രാഹുലിനെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയത്.

അബ്ദുളളക്കുട്ടിക്ക് തുടക്കത്തിലേ തടയിട്ട് ബിജെപി, മഞ്ചേശ്വരത്ത് മത്സരിക്കാൻ അബ്ദുളളക്കുട്ടി വേണ്ടഅബ്ദുളളക്കുട്ടിക്ക് തുടക്കത്തിലേ തടയിട്ട് ബിജെപി, മഞ്ചേശ്വരത്ത് മത്സരിക്കാൻ അബ്ദുളളക്കുട്ടി വേണ്ട

രാഹുല്‍ ഗാന്ധി മയക്ക് മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഡോപ് ടെസ്റ്റ് നടത്തിയാല്‍ പരാജയപ്പെടും എന്നായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ വാക്കുകൾ. മയക്ക് മരുന്ന് ഉപയോഗം കണ്ടെത്തുന്നതിനുളള പരിശോധനയാണ് ഡോപ് ടെസ്റ്റ്. തീരുമാനം പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ രംഗത്ത് വന്നിരുന്നു. എഴുപത് ശതമാനം പഞ്ചാബികളും മയക്കുമരുന്നിന് അടിമകളാണ് എന്ന് മുദ്രകുത്തുന്ന നേതാക്കളെ ആണ് ആദ്യം ഡോപ് പരിശോധന നടത്തേണ്ടത് എന്നാണ് ഹര്‍സിമ്രത് കൗര്‍ വിമര്‍ശിച്ചത്.ഹര്‍സിമ്രത് കൗര്‍ ആ പറഞ്ഞത് രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചാണ് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസം.

English summary
FIR against Subramanian Swamy in Chhattisgarh and UP on defamation charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X