Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണി

അഗര്‍ത്തല: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഒട്ടേറെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ കൊറോണയെക്കാള്‍ പല മേഖലകളിലും അതിവേഗം വ്യാപിക്കുന്നത് വ്യാജ വിവരങ്ങളാണ്.

ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പല സംസ്ഥാന സര്‍ക്കാരുകളുടെയും മുന്നറിയിപ്പ്. ത്രിപുരയിലെ ബിജെപി സര്‍ക്കാരും ഇതേ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധികം വൈകിയില്ല. പോലീസ് കേസെടുത്തിരിക്കുന്നത് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ തന്നെ. വ്യാജ വിവരം പ്രചരിപ്പിച്ചുവെന്നാണ് കേസ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

ആദ്യ സംഭവം

ആദ്യ സംഭവം

ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ അഗര്‍ത്തല പോലീസാണ് കേസെടുത്തിരിക്കുന്നത്. കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. വ്യാജ വിവരം പ്രചരിപ്പിച്ചതിന് സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ തന്നെ കേസെടുത്തത് രാജ്യത്ത് ആദ്യ സംഭവമാണ്.

കോണ്‍ഗ്രസ് പരാതി

കോണ്‍ഗ്രസ് പരാതി

ത്രിപുര കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനും മുന്‍ എംഎല്‍എയുമായ ഗോപാല്‍ റോയ് ആണ് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്. കൊറോണ വൈറസ് മണിപ്പൂരിലും അസമിലും ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇത് വ്യാജമായ വിവരമായിരുന്നു.

ഏപ്രില്‍ രണ്ടിന്

ഏപ്രില്‍ രണ്ടിന്

അഗര്‍ത്തലയിലെ ജിബി ആശുപത്രിയില്‍ വച്ച് ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി ബിപ്ലബ് മാധ്യമങ്ങളെ കണ്ടിരുന്നു. മണിപ്പൂരില്‍ 19 കൊറോണ വൈറസ് കേസുകളും അസമിലെ കരീംഗഞ്ചില്‍ 16 കൊറോണ കേസുകളും കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. എന്നാല്‍ ഇത് തെറ്റായിരുന്നു.

പരാതിയില്‍ പറയുന്നത്

പരാതിയില്‍ പറയുന്നത്

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അസമിലെ കരീംഗഞ്ചില്‍ ഒരു കൊറോണ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കേസുകള്‍ മണിപ്പൂരിലും. ത്രിപുര മുഖ്യമന്ത്രി പറഞ്ഞത് വ്യാജ വിവരങ്ങളാണ്. അതുകൊണ്ട് ഐപിസി 182, 505 (1)-(ബി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് റോയ് പരാതിപ്പെട്ടത്.

വീഡിയോ ക്ലിപ്പ് സഹിതം

വീഡിയോ ക്ലിപ്പ് സഹിതം

അഗര്‍ത്തല പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇനി അന്വേഷിക്കേണ്ടത് പോലീസിന്റെ ബാധ്യതയാണ്. മുഖ്യമന്ത്രി ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് റോയ് പ്രതികരിച്ചു.

പൊതുതാല്‍പ്പര്യം

പൊതുതാല്‍പ്പര്യം

കൊറോണ വൈറസ് മൂലം രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ സംസ്ഥാന മുഖ്യമന്ത്രി തന്നെയാണ് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താന്‍ പരാതി നല്‍കിയതെന്നും റോയ് പറഞ്ഞു.

മുഖ്യമന്ത്രി അങ്ങനെ പറയാന്‍ കാരണം

മുഖ്യമന്ത്രി അങ്ങനെ പറയാന്‍ കാരണം

അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന അതിര്‍ത്തികള്‍ ത്രിപുര അടച്ചിട്ടിരിക്കുകയാണ്. കൊറോണ രോഗം വ്യാപിക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ അതിര്‍ത്തി അടച്ചത്. ഇതിനുള്ള ന്യായീകരണമായിട്ടാണ് മുഖ്യമന്ത്രി ബിപ്ലബ് അസമിലും മണിപ്പൂരിലും രോഗം വ്യാപകമായിട്ടുണ്ടെന്ന് വ്യാജ വിവരം മാധ്യമങ്ങളോട് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+