Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദര ഭാര്യയുടെ പരാതി; പ്രമുഖ സീരിയല്‍ നടിക്കെതിരെ സ്ത്രീധന പീഡന കേസ്

ഗുഡ്ഗാവ്: ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായ നടി സ്മിത ബന്‍സാളിനെതിരെ സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രേക്ഷകപ്രിയം നേടിയ കളേഴ്‌സ് ചാനലിലെ ബാലിക വധു ഉള്‍പ്പെടെയുള്ള സീരിയലുകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടിയാണ് സ്മിത. സ്മിതയുടെ സഹോദരന്റെ ഭാര്യയുടെ പരാതി പ്രകാരമാണ് കേസ്.

സ്മിതയുടെ സഹോദരന്‍ സൗരഭിന്റെ ഭാര്യ മേഘ ഗുപ്തയാണ് പരാതിക്കാരി. സ്മിതയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെടുന്നെന്നും തന്റെ പണവും ആഭരണങ്ങളും കൈക്കലാക്കിയെന്നും അവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. 2009ല്‍ വിവാഹിതയായ മേഘ ലണ്ടനില്‍ നിന്ന് അടുത്തിടെയാണ് ഗുഡ്ഗാവില്‍ താമസിക്കാനെത്തിയത്.

smitabansal

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് മേഘ ഇപ്പോള്‍ അമ്മയുടെ വീട്ടിലാണ് താമസം. ഭര്‍ത്താവ് സൗരഭ്, സ്മിത ബന്‍സാല്‍, തുടങ്ങിയവര്‍ സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചതായി ഗുഡ്ഗാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്മിത ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുള്ളത്.

സംഭവത്തില്‍ സ്മിത ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്മിതയുടെ ഭര്‍ത്താവ് അങ്കുഷ് മൊഹ്ല മാധ്യമങ്ങളോട് പറയുന്നത് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ്. പോലീസ് തങ്ങളുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. സ്ത്രീധന പീഡന പരാതിയെക്കുറിച്ച് മാധ്യമങ്ങള്‍ വഴിയാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+