കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശവിരുദ്ധ പ്രവര്‍ത്തനം; ട്വിറ്റര്‍, വാട്‌സ്ആപ്പ്, ടിക് ടോക് എന്നിവയ്ക്കെതിരെ കേസ്

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ അവസരമൊരുക്കിയ സൈറ്റുകള്‍ക്കെതിരെ ഹൈദരാബാദ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ട്വിറ്റര്‍, വാട്‌സ്ആപ്പ്, ടിക് ടോക്ക് എന്നിവയടക്കമുള്ള സൈറ്റുകള്‍ക്കെതിരെയാണ് കേസെടുത്തത്. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വിവിധ ഗ്രൂപ്പുകള്‍ വഴി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ആളുകളെ അനുവദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എസ് ശ്രീശൈലം എന്നയാള്‍ നംപള്ളി കോടതിയില്‍ നല്‍കിയ പരാതി പ്രകാരം ഹൈദരാബാദിലെ സൈബര്‍ ക്രൈം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

 മൃതദേഹം തടയണയ്ക്കപ്പുറം, കൊണ്ടിട്ടതോ? ദുരൂഹത ഒഴിയാതെ ദേവനന്ദയുടെ മരണം മൃതദേഹം തടയണയ്ക്കപ്പുറം, കൊണ്ടിട്ടതോ? ദുരൂഹത ഒഴിയാതെ ദേവനന്ദയുടെ മരണം

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പ്, ട്വിറ്റര്‍, ടിക് ടോക്ക് എന്നിവ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും വീഡിയോകളും പ്രചരിപ്പിക്കാന്‍ ആളുകളെ അനുവദിച്ചതായി ചൂണ്ടിക്കാട്ടി ശ്രീശൈലം കോടതിയില്‍ നല്‍കിയ പരാതി ലഭിച്ചതായി സൈബര്‍ ക്രൈം അഡീഷണല്‍ ഡിസിപി രഘുവീര്‍ സ്ഥിരീകരിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരം ഐപിസി സെക്ഷന്‍ 152എ, 121 എ, 294, 295, 505, 120 ബി, 156 (3) എന്നീ വകുപ്പുകള്‍ പ്രകാരം ഹൈദരാബാദ് സൈബര്‍ ക്രൈം ഡിവിഷന്‍ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് മറുപടി നോട്ടീസ് നല്‍കും. പരാതിയില്‍ അന്വേഷണം നടത്തുകയാണെന്നും പരാതിക്കാരന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ കേസ് ഉപേക്ഷിക്കമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

social media

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയിക്കെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ 1,200ഓളം പുതിയ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ സൃഷ്ടിക്കപ്പെട്ടതായി പരാതിക്കാരന്‍ പറയുന്നു. ഈ ഗ്രൂപ്പുകളിലെ ചില അംഗങ്ങള്‍ പാകിസ്ഥാനികളാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി രാജ്യതാല്‍പര്യത്തിനെതിരായ ഉള്ളടക്കങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി പ്രതികള്‍ മനപ്പൂര്‍വ്വം നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആക്ഷേപകരമായ വീഡിയോകളും രേഖാമൂലമുള്ള ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചു. ഇംഗ്ലീഷിന് പുറമേ ഉര്‍ദ്ദു, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി മുതലായ ഭാഷകളിലുള്ള നിരവധി വീഡിയോകളും വിവിധ സന്ദേശങ്ങളും കൈമാറിയതായും പരാതിയില്‍ പറയുന്നു.

English summary
FIR against twitter, tiktok and whatsapp in Hyderabadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X