മദ്യക്കുപ്പിയില്‍ ഗണപതി!ഷൂവില്‍ ഓം! ഹിന്ദു വികാരം വ്രണപ്പെടുത്തി!ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പണി!
യെസ് വി വൈബ്. കോം, ലോ കോസ്റ്റ്.കോം എന്നിവയ്ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ദില്ലി: ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രണ്ട് ഓണ്‍ലൈന്‍ അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിയര്‍ ബോട്ടിലില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചതിനും ഷൂസില്‍ ഓം പതിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
യെസ് വി വൈബ്. കോം, ലോ കോസ്റ്റ്.കോം എന്നിവയ്ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഓം പതിപ്പിച്ചിരിക്കുന്ന ഷൂ വിറ്റതിനാണ് യെസ് വി വൈബ്. കോമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഗണപതിയുടെ ചിത്രം ബിയര്‍ ബോട്ടിലില്‍ പതിപ്പിച്ചതിനാണ് ലോ കോസ്റ്റ്. കോമിനെതിരെ കേസെടുത്തിരിക്കുന്നത്.

ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് കമ്മിഷ്ണര്‍ നരേഷ് കഡയാനാണ് പരാതി നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിനും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്. വെബ്സൈറ്റുകള്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉല്‍പ്പന്നങ്ങള്‍ സൈറ്റുകളില്‍ നിന്ന് നീക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷൂവില്‍ ഓം പതിച്ചതിലൂടെ ലോകത്തുളള ഹിന്ദു മത വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിരിക്കുകയാണെന്ന് പ്രശാന്ത് വിഹാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ അദ്ദേഹം പറയുന്നുകഴിഞ്ഞ വര്‍ഷം ജൂണില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച ചവിട്ടി വില്‍പ്പനയ്ക്ക് വച്ചതിന് ആമസോണിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications