പ്രധാനമന്ത്രി ശ്രീകൃഷ്ണന്‍, രാഹുല്‍ അര്‍ജുനന്‍?
അലഹബാദ്: പോസ്റ്ററിന്റെ പേരില്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ വിവാദത്തില്‍. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്ററടിപ്പ് പതിപ്പിച്ചതിന്റെ പേരിലാണ് ഇത്തവണ വിവാദം. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ഹസീബ് ആഹമ്മദിനെതിരെ അലഹബാദിലെ ദരംബഗം പൊലീസ് സേറ്റഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ശ്രീകൃഷ്ണനനായും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അര്‍ജുനനായും ചിത്രീകരിച്ചാണ് പോസ്റ്റര്‍. രാഹുലാകുന്ന അര്‍ജനനെ കൃഷ്ണനാകുന്ന മന്‍മോഹന്‍ തേരിലിരുത്തികൊണ്ടു പോകുന്നതാണ് പോസ്റ്റര്‍

പോസ്റ്റര്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് ശ്രീ ഋഷി ജ്ഞാനയോഗ പ്രസാര്‍ സമിതിയംഗം സത്യപ്രസാദ് മിശ്രയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. ഹബീബ് അഹമ്മതിനെ കൂടാതെ മറ്റ് നാല് പേര്‍ക്കെതിരെ കൂടെ പരാതി ലഭിച്ചിട്ടുണ്ട്
സംഭവം ദൈവ നിന്ദയും പാര്‍ട്ടി അച്ചടക്ക നടപടിക്കും എതിരാണെന്ന് അലഹബാദ് കോണ്‍ഗ്രസ് പ്രസിഡന്റ് അഭയ് അശ്വതി പറഞ്ഞു. പോസ്റ്റര്‍ പതിപ്പിച്ചവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയെ തേരിലിരുത്തികൊണ്ടു പോകുന്ന പ്രധാനമന്ത്രി രാഹുലിന്റെ സാരഥിയോ എന്ന തരത്തിലാണ് വിമര്‍ശനങ്ങളുയരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തു തന്നെ പോസ്റ്റര്‍ വിവാദമായിരിക്കുകയാണ്.












Click it and Unblock the Notifications