കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാവല്‍ ഏജന്റിനെ വഞ്ചിച്ചു; മുന്‍ ക്രിക്കറ്റ് താരം അസ്ഹറുദ്ദീനെതിരെ എഫ്ഐആര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: ട്രാവല്‍ ഏജന്റിനെ കബളിപ്പിച്ച കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനും അദ്ദേഹത്തിന്റെ സഹായികളായ രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു. 21 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സിയുടെ ഉടമ ഷഹാബ് ആണ് പരാതിക്കാരന്‍.

'മലയാളി നേഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിക്കണം''മലയാളി നേഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിക്കണം'

കഴിഞ്ഞ നവംബറില്‍ അസ്ഹറുദ്ദീനും മറ്റ് ചിലര്‍ക്കുമായി അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തുവെങ്കിലും പണം നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ നേരിട്ട് രംഗത്തെത്തി. പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെതിരെ നിയമോപദേശം തേടുകയും 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. ട്വിറ്ററിലാണ് പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

asharudhin

എഫ്‌ഐആര്‍ പ്രകാരം അസ്ഹറുദ്ദീന്റെ പേഴ്സണല്‍ അസിസ്റ്റന്റ് മുജിബ് ഖാനാണ് ബുക്കിംഗ് നടത്തിയത്. ഓണ്‍ലൈനില്‍ പണമടയ്ക്കാമെന്നായിരുന്നു പറഞ്ഞതെങ്കിലും അതുണ്ടായില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ ഖാന്റെ സഹായി സുദേഷ് അവക്കല്‍ 10.6 ലക്ഷം രൂപ കൈമാറിയതായി ഒരു ഇ-മെയില്‍ അയച്ചു. എന്നാല്‍ ഇത് ലഭിച്ചില്ലെന്ന് ഷഹാബ് പറയുന്നു. ഇയാള്‍ക്ക് നല്‍കിയ ചെക്കിന്റെ ചിത്രം നവംബറില്‍ വാട്സ്ആപ്പില്‍ അയച്ചിരുന്നുവെങ്കിലും ചെക്കുകളൊന്നും ലഭിച്ചില്ലെന്നാണ് പരാതിക്കാരന്റെ വാദം. ഐപിസി സെക്ഷന്‍ 420 പ്രകാരം വഞ്ചന, 406 പ്രകാരം ക്രിമിനല്‍ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകളാണ് അസ്ഹറുദ്ദീന്‍, മുജീബ് ഖാന്‍, അവക്കല്‍ എന്നിവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് ഷഹാബ് പരാതി നല്‍കിയിരിക്കുന്നത്.

English summary
FIR aganist former cricketer Muhammed Asharudhin on fraud against travel agent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X