കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിക്കല്‍ കൂടി ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍; ബിഹാറില്‍ പ്രചാരണത്തിനിറങ്ങി നരേന്ദ്ര മോദി

Google Oneindia Malayalam News

പട്ന: ബിഹാറില്‍ ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ ശാസറാമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ബീഹാറിനെ ശിലായുഗത്തിലേക്ക് തള്ളിവിട്ടവരും, ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവരുമാണ് കോണ്‍ഗ്രസ് എന്ന് മോദി വിമര്‍ശിച്ചു.

ഇടുക്കിയില്‍ ഞെട്ടി ജോസ് കെ മാണി; 300ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്, ജനപ്രതിനിധി രാജിവെച്ചുഇടുക്കിയില്‍ ഞെട്ടി ജോസ് കെ മാണി; 300ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്, ജനപ്രതിനിധി രാജിവെച്ചു

'ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കുന്നവരുണ്ട്. അത്തരം പ്രസ്താവനകൾ നടത്തിയിട്ടും ബീഹാറിലെ ജനങ്ങളിൽ നിന്ന് വോട്ട് ചോദിക്കാൻ അവർക്ക് ധൈര്യമുണ്ടെന്നുള്ളതില്‍ ഞാൻ ആശ്ചര്യപ്പെടുന്നു'-മോദി പറഞ്ഞു. മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം ട്വിറ്റർ പോസ്റ്റിലൂടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് സംസാരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മോദിയുടെ പ്രതികരണം.

modi

ഭോജ്പുരിയിലെ ബിഹാരികളുടെ ധീരതയെ പ്രശംസിച്ചുകൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. അന്തരിച്ച മുതിർന്ന രാഷ്ട്രീയ നേതാക്കളായ എൽജെപി സ്ഥാപകനും എൻ‌ഡി‌എ സഖ്യകക്ഷിയുമായ രാം വിലാസ് പാസ്വാൻ, ആർ‌ജെഡിയുടെ രഘുവൻഷ് പ്രസാദ് സിംഗ് എന്നിവർക്ക് മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യത്തിനെതിരെ പോരാടിയ ജീവൻ സമർപ്പിച്ച ബീഹാറിൽ നിന്നുള്ള ഇന്ത്യൻ സൈനികർക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

നീതീഷ് കുമാറിന്‍റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി ബിഹാറിന്‍റെ പത്ത് വര്‍ഷം യുപിഎ സര്‍ക്കാറ്‍ പാഴാക്കി. ആർ‌ജെഡി ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് ക്രമസമാധാനപാലനം വളരെ മോശമായിരുന്നെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബീഹാർ 'ബിമാരു' നിർമ്മിച്ച ചരിത്രമുള്ളവരെ അധികാരത്തിലേക്ക് മടങ്ങിവരാന്‍ അനുവദിക്കില്ലെന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. റാഫേൽ ജെറ്റുകൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എതിർപ്പുകൾ ഉന്നയിച്ചതിനും കാര്‍ഷിക ബില്ലുകൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിനും അദ്ദേഹം കോൺഗ്രസിനെ വിമര്‍ശിച്ചു. ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനാണ് കാര്‍ഷിക ബില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

പികെ ഫിറോസും നിയമസഭയിലേക്ക് , കുറഞ്ഞത് 25 സീറ്റുകളില്‍ വിജയം ഉറപ്പിക്കും; ​എല്ലാം സജ്ജമാക്കി ലീഗ്പികെ ഫിറോസും നിയമസഭയിലേക്ക് , കുറഞ്ഞത് 25 സീറ്റുകളില്‍ വിജയം ഉറപ്പിക്കും; ​എല്ലാം സജ്ജമാക്കി ലീഗ്

 ഇടവേള ബാബു കോണ്‍ഗ്രസിലേക്കോ? രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ചുട് പിടിച്ച ചര്‍ച്ചകള്‍ ഇടവേള ബാബു കോണ്‍ഗ്രസിലേക്കോ? രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ചുട് പിടിച്ച ചര്‍ച്ചകള്‍

English summary
Fir ek baar NDA sarkaar; Prime Minister Narendra Modi launches his first campaign in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X