കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിനിടെ സംഘംചേര്‍ന്ന് പീഡ‍ിപ്പിച്ചു: ബിജെപി ​എംഎല്‍ക്കെതിരെ എഫ്ഐആര്‍, കൈമലര്‍ത്തി നേതാവ്

Google Oneindia Malayalam News

ലഖ്നൊ: ലൈംഗികാരോപണ കേസില്‍ ബിജെപി എംഎല്‍എക്കെതിരെ എഫ്ഐആര്‍. ബിജെപി നേതാവ് രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ത്രിപാഠിയും മരുമകനും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍വെച്ച് ഒരു മാസത്തോളം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിര‍ഞ്ഞെടുപ്പിന്റെ സമയത്താണ് സംഭവമെന്നും യുവതി എംഎല്‍എയും ബന്ധുക്കളും തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നും അവകാശപ്പെടുന്നു. അന്വേഷണം പുരോഗമിക്കുന്ന കേസ് അഡീഷണല്‍ പോലീസ് സൂപ്രണ്ടിന് കീഴിലേക്ക് മാറ്റിയിട്ടുണ്ട്.

 ദില്ലിയില്‍ ബിജെപി ഉപയോഗിച്ചത് 'ഡീപ് ഫെയ്ക്ക് വീഡിയോ', സമ്മതിച്ച് നേതാവ്!! അപകടകരം, മുന്നറിയിപ്പ് ദില്ലിയില്‍ ബിജെപി ഉപയോഗിച്ചത് 'ഡീപ് ഫെയ്ക്ക് വീഡിയോ', സമ്മതിച്ച് നേതാവ്!! അപകടകരം, മുന്നറിയിപ്പ്

വിവാഹ വാഗ്ധാനം നല്‍കി എംഎല്‍എ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നാണ് യുവതി ഉന്നയിക്കുന്ന ആരോപണം. എംഎല്‍എക്ക് പുറമേ ചില ബന്ധുക്കളും തന്നെ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. കുറച്ച് ദിവസം മുമ്പാണ് യുവതി ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാവര്‍ക്കുമെതിരെ പോലീസ് ഇതിനകം കേസെ
ടുത്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം തള്ളിക്കളഞ്ഞ് ത്രിപാഠി രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ഇതെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കുകയാണ് വേണ്ടത്. പ്രാഥമികാ അന്വേഷണത്തില്‍ ബിജെപി എംഎല്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ ഞാനും കുടുംബവും തൂക്കിലേറാന്‍ തയ്യാറാണെന്നും എംഎല്‍എ പ്രതികരിച്ചു.

xrape-156093475

താന്‍ പ്രദേശത്തെ ഭൂമാഫിയയ്ക്കും ക്രിമിനലുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്യാന്‍പൂര്‍ എംഎല്‍എയ്ക്കെതിരെ ഇതിനകം 78 ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാളാണ് ആരോപണത്തിന് പിന്നിലെന്നുമാണ് എംഎല്‍എയുടെ വാദം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. തിര‍ഞ്ഞെടുപ്പിനിടെ ഇത്തരത്തിലുള്ള സംഭവം നടന്നുവെങ്കില്‍ എന്തുകൊണ്ടാണ് ഈ പ്രശ്നം ഇപ്പോള്‍ മാത്രം ഉയര്‍ത്തിക്കാണിക്കുന്നതെന്നുമാണ് അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം.

English summary
FIR Filed after Woman Claims BJP MLA & His Family attacked Her Repeatedly During 2017 Assembly Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X