ഗര്‍ഭനിരോധന ഉറ ക്ഷേത്രത്തില്‍ മോശമായി ഉപയോഗിച്ചു: സണ്ണി ലിയോണിനെതിരെ കേസ്
മുംബൈ: പ്രശസ്ത താരം സണ്ണി ലിയോണിനെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു. സണ്ണി ലിയോണ്‍ നായികയായി എത്തുന്ന അഡല്‍റ്റ് കോമഡി ചിത്രമായ മസ്തിസാദയിലെ അശ്ലീല രംഗത്തിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നായികയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെയുമാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സെന്‍സര്‍ ബോര്‍ഡ് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നെങ്കിലും ചിത്രം തിയേറ്ററുകളില്‍ എത്തുക്കുന്ന തത്രപാടിലായിരുന്നു നായികയും കൂട്ടരും. എന്നാല്‍ അതിനിടയിലാണ് മറ്റൊരു തലവേദന ചിത്രത്തെ തേടിയെത്തിയത്.

സിനിമ ഇങ്ങനെ
ബോളിവുഡില്‍ ആദ്യമായാണ് മസ്തിസാദെ പോലെയുള്ള ചിത്രം എത്തുന്നത്. അശ്ലീലം നിറഞ്ഞ ചിത്രമായതിനാല്‍ സെന്‍സര്‍ ബോര്‍ഡ് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

കേസിനാസ്പദമായത്
സിനിമയില്‍ ഗര്‍ഭനിരോധന ഉറ ക്ഷേത്രത്തില്‍ മോശമായി ഉപയോഗിക്കുന്ന രംഗം ചിത്രീകരിച്ചിട്ടുണ്ട്. ഇതിനെതിരെയണ് കേസെടുത്തിട്ടുള്ളത്.

കേസ് രജിസ്റ്റര്‍ ചെയ്തത്
മസ്തിസാദെ ചിത്രത്തിലെ നായികയായ സണ്ണി ലിയോണിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

ട്രെയിലറില്‍ തന്നെ അശ്ലീലം
സിനിമയുടെ ട്രെയിലറില്‍ തന്നെ അശ്ലീലം നിറഞ്ഞതായിരുന്നു. 18 പൂര്‍ത്തിയായവര്‍ മാത്രമേ ഈ ട്രെയിലര്‍ കാണാവു എന്നൊരു മുന്നറിയിപ്പും നല്‍കിയിരുന്നു.

ചിത്രത്തിന്റെ സംവിധാനം
മിലാപ് സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട സഹോദരികളുടം വേഷത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. വി ദാസ്, തുഷാര്‍ കപൂര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.












Click it and Unblock the Notifications