പട്ടിക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്
വാരണാസി : പട്ടിയ്ക്ക് ആധാര്‍കാര്‍ഡ് എടുക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ കേസ്. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം.
ഒരു സ്വകാര്യ കന്പനിയിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററായ മനീഷ് കുമാറിനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നാനൂറ്റി അറുപത്തിയൊമ്പതാം വകുപ്പ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഖസിപൂരില്‍ നടന്ന ആധാര്‍ കാര്‍ഡ് എടുക്കാനുള്ള ക്യാമ്പിനിടെയാണ് സംഭവം. തമാശയ്ക്ക് വേണ്ടിയാണ് പട്ടിയുടെ ചിത്രം അപ്‌ലോഡ് ചെയ്യുകയും അതില്‍ വ്യാജ വിവരങ്ങള്‍ ചേര്‍ക്കുകയും ചെയ്തതെന്ന് മനീഷ് പറയുന്നു. എന്നാല്‍ പിന്നീട് ചിത്രം മാറ്റാന്‍ തനിക്കായില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു
മനീഷ് നല്‍കിയ വിവരങ്ങളും ചിത്രവും കണ്ട ഉദ്യോഗസ്ഥര്‍ കാര്‍ഡ് തിരസ്‌കരിക്കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുകയായിരുന്നു












Click it and Unblock the Notifications