കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതരെ കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകത്തിലെ ശിവമോഗയിലുള്ള അഭിഭാഷകന്റെ പരാതിയിലാണ് കേസ്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവം വിവാദമായിരിക്കെയാണ് കര്‍ണാടകത്തില്‍ സോണിയ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Recommended Video

cmsvideo
FIR Registered Against Sonia Gandhi | Oneindia Malayalam

ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെതിരെ കേസെടുത്ത പോലീസ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്. സോണിയ ഗാന്ധിയുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ...

കേസിന് ആസ്പദമായ കാര്യം

കേസിന് ആസ്പദമായ കാര്യം

പിഎം കെയേര്‍സ് ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെയ്ത ട്വീറ്റാണ് കേസിന് ആസ്പദം. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പണം സ്വരൂപിക്കാന്‍ തയ്യാറാക്കിയതാണ് പിഎം കെയേര്‍സ് ഫണ്ട്. ഇതില്‍ അഴിമതിക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ഉത്തരവാദി കോണ്‍ഗ്രസ് അധ്യക്ഷ

ഉത്തരവാദി കോണ്‍ഗ്രസ് അധ്യക്ഷ

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് പിഎം കെയേര്‍സ് ഫണ്ടിനെതിരെ വന്ന ട്വീറ്റിന് ഉത്തരവാദി പാര്‍ട്ടിയുടെ അധ്യക്ഷയാണെന്നാണ് പരാതിയിലെ ആക്ഷേപം. സോണിയ ഗാന്ധിക്ക് പുറമെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മെയ് 11ലെ ട്വീറ്റ്

മെയ് 11ലെ ട്വീറ്റ്

അഭിഭാഷകനായ പ്രവീണ്‍ കെവിയാണ് സോണിയ ഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. മെയ് 11ന് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പിഎം കെയേര്‍സ് ഫണ്ടിനെതിരെ കുറിപ്പ് വന്നുവെന്നാണ് പരാതി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്നും പരാതിയില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ രണ്ടു ആവശ്യങ്ങള്‍

കോണ്‍ഗ്രസിന്റെ രണ്ടു ആവശ്യങ്ങള്‍

ഇന്ത്യന്‍ ശിക്ഷാ നിയമം 153, 505 വകുപ്പുകള്‍ പ്രകാരമാണ് സോണിയ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്. പിഎം കെയേര്‍സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ എന്തിനാണ് പുതിയ ഫണ്ട് എന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു.

പരാതിക്കാരന്‍ പറയുന്നു

പരാതിക്കാരന്‍ പറയുന്നു

കലാപത്തിന് കാരണമായേക്കാവുന്ന വിധം പ്രവര്‍ത്തിക്കുക എന്ന വകുപ്പ് പ്രകാരമാണ് കേസ്. പ്രധാനമന്ത്രിക്കെതിരെ കിവംദത്തി പരത്തിയെന്നും സര്‍ക്കാരിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരന്‍ പറയുന്നു. കോണ്‍ഗ്രസ് ട്വിറ്റര്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പരാതി നല്‍കിയത്. പോലീസ് പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്നാണ് സാഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ ഫണ്ടിലെ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.

പിഎം കെയേര്‍സ് ഫണ്ടിന്റെ രൂപീകരണം

പിഎം കെയേര്‍സ് ഫണ്ടിന്റെ രൂപീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി മാര്‍ച്ച് 28ന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചതാണ് പിഎം കെയേര്‍സ് ഫണ്ട്. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയായിരുന്നു രൂപീകരണം. ട്രസ്റ്റ്ിന് കീഴിലാണ് ഫണ്ടിന്റെ പ്രവര്‍ത്തനം. കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരാണ് ട്രസ്റ്റിലെ അംഗങ്ങള്‍.

കണക്കുകള്‍ പരിശോധിക്കുമോ

കണക്കുകള്‍ പരിശോധിക്കുമോ

കൊറോണ പ്രതിസന്ധി നേരിടാനാണ് കേന്ദ്രം ഇങ്ങനെ ഒരു ഫണ്ട് തയ്യാറാക്കിയത്. വ്യക്തികളുടെയും സംഘടനകളുടെയും സംഭാവന അടിസ്ഥാനമാക്കിയാണ് ഫണ്ട് പ്രവര്‍ത്തിക്കുക. ട്രസ്റ്റിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കണക്കുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് സാധിക്കൂവെന്ന് സിഎജി ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരത്തെ എന്‍ഡിടിവിയോട് പറഞ്ഞിരുന്നു.

എന്തിനാണ് രണ്ട് ഫണ്ടുകള്‍

എന്തിനാണ് രണ്ട് ഫണ്ടുകള്‍

പുതിയ ഫണ്ട് രൂപീകരിച്ചതിനെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. 1948 മുതല്‍ രൂപീകരിച്ച് ഇപ്പോഴും നിലവിലുള്ള പ്രധാനമന്ത്രി ദേശീയ ആശ്വാസ ഫണ്ടി (പിഎംഎന്‍ആര്‍എഫ്) ന് പുറമെ എന്തിനാണ് മറ്റൊരു ഫണ്ട് എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം.

സംസ്ഥാനങ്ങള്‍ക്കും ആശങ്ക

സംസ്ഥാനങ്ങള്‍ക്കും ആശങ്ക

പ്രധാനമന്ത്രി പുതിയ ഫണ്ട് രൂപീകരിച്ചത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായം കുറയ്ക്കുമെന്ന് പല മുഖ്യമന്ത്രിമാരും അഭിപ്രായപ്പെട്ടു. പിഎം കെയേര്‍സ് ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സോണിയ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ അറിയിച്ചത്

സര്‍ക്കാര്‍ അറിയിച്ചത്

പിഎം കെയേര്‍സ് ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനയ്ക്ക് നികുതി ഇളവുണ്ട്. പിഎം കെയേര്‍സ് ഫണ്ട് ഓഡിറ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടുകള്‍. ട്രസ്റ്റ് അംഗങ്ങള്‍ നിയോഗിക്കുന്ന ഓഡിറ്റര്‍മാര്‍ കണക്കുകള്‍ പരിശോധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

കോടികളുടെ സംഭാവന

കോടികളുടെ സംഭാവന

ഫണ്ട് രൂപീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമാ താരങ്ങളും വ്യവസായികളുമടക്കം ഒട്ടേറെ പ്രമുഖരാണ് പിഎം കെയേര്‍സ് ഫണ്ടിലേക്ക് കോടികള്‍ സംഭാവന ചെയ്തത്. നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ നല്‍കിയത് ആദ്യദിവസം തന്നെ വാര്‍ത്തയായിരുന്നു.

English summary
FIR registered against Congress President Sonia Gandhi in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X