കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; കമല്‍നാഥ് ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ഭോപ്പാല്‍: കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘിച്ചെന്നാരാപിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പൊതുയോഗത്തില്‍ കൊവിഡ് പ്രൊട്ടോകോള്‍ ലംഘിച്ചുവെന്നാണ് കേസ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമേ ദുരന്തനിവാരണ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ബന്ധര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അരവിന്ദ് മാഹോര്‍ നല്‍കിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

kamalnath

ഒക്ടോബര്‍ 5 ന് ഭാന്ദറിലെ മണ്ഡി പരിസരത്ത് യോഗം ചേരാന്‍ ജില്ലാ കേണ്‍ഗ്രസ് മേധാവി മഹര്‍ സിംഗ് യാദവ് നേരത്തെ അനുമതി തേടിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 100 ല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാതെ പൊതുയോഗം സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

എന്നാല്‍ യോഗത്തിന്റെ ഫൂട്ടേജുകള്‍ പരിശോധിച്ചാല്‍ വലിയരീതിയില്‍ നിയമലംഘനം നടത്തിയെന്ന മനസിലാവുമെന്നും പരാതിയില്‍ യോഗത്തില്‍ 2000-2500 വരെ ആളുകള്‍ പങ്കെടുത്തിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മധ്യപ്രദേശില്‍ നവംബര്‍ 3 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 28 നിയമസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നവംബര്‍ 10 ന് പുറത്ത് വരും.

 തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് രണ്ട് മാസത്തെ പരോളിലിറങ്ങിയ പോക്സോ കേസ് പ്രതി തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് രണ്ട് മാസത്തെ പരോളിലിറങ്ങിയ പോക്സോ കേസ് പ്രതി

ക്വാഡ് യോഗത്തിൽ പങ്കെടുത്ത് എസ് ജയ്ശങ്കർ; കൈകോർത്ത് നാല് രാഷ്ട്രങ്ങൾ, ആശങ്കയോടെ ഉറ്റുനോക്കി ചൈനക്വാഡ് യോഗത്തിൽ പങ്കെടുത്ത് എസ് ജയ്ശങ്കർ; കൈകോർത്ത് നാല് രാഷ്ട്രങ്ങൾ, ആശങ്കയോടെ ഉറ്റുനോക്കി ചൈന

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

English summary
FIR Registered against kamal nath and 8 other alleges violating Covid-19 protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X