• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൂനം പാണ്ഡെയ്ക്ക് പിന്നാലെ മിലിന്ദ് സോമനും കുരുക്ക്: ബീച്ചിലൂടെ നഗ്നനായി ഓടിയതിന് കേസ്!!

പനജി: പൂനം പാണ്ഡെയ്ക്ക് പിന്നാലെ നടനും മോഡലുമായ മിലിന്ദ് സോമനെതിരെ കേസ്. ബീച്ചിലൂടെ നഗ്നനായി ഓടിയതിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി. ഗോവ സുരക്ഷ മഞ്ച് എന്ന രാഷ്ട്രീയ സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടാം തവണയാണ് മിലിന്ദ് സോമൻ ഇത്തരത്തിൽ വിവാദത്തിലകപ്പെടുന്നത്.

മറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന മനസുണ്ട്; അന്ന് അനുജനെ പോലെ കൂടെ നിന്നത് ടൊവിനോയാണെന്ന് ബാലമറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന മനസുണ്ട്; അന്ന് അനുജനെ പോലെ കൂടെ നിന്നത് ടൊവിനോയാണെന്ന് ബാല

 നഗ്നഫോട്ടോ പ്രചരിപ്പിച്ചു

നഗ്നഫോട്ടോ പ്രചരിപ്പിച്ചു

തന്റെ 55ാം പിറന്നാൾ ദിനത്തിൽ ഗോവയിലൂടെ ബീച്ചിലൂടെ ഓടുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തുടർന്നാണ് അശ്ലീല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തെ അശ്ലീല ഫോട്ടോഷൂട്ട് നടത്തിയതിന്റെ തുടർന്ന് നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെയും കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 പ്രകാരമാണ് മിലിന്ദ് സോമനെതികെയുള്ള കേസ്. തെക്കൻ ഗോവ പോലീസ് സൂപ്രണ്ട് പങ്കജ് കുമാറിന്റെ ഉദ്ധരിച്ചാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഐടി നിയമത്തിലെ ചില വകുപ്പുകളും മിലിന്ദ് സോമനെതിരെ ചുമത്തിയിട്ടുണ്ട്. നവംബർ നാലിനാണ് മിലിന്ദ് സോമൻ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഭാര്യ അങ്കിതയായിരുന്നു ചിത്രം പകർത്തിയത്.

 സോഷ്യൽ മീഡിയയിൽ വിമർശനം

സോഷ്യൽ മീഡിയയിൽ വിമർശനം

ഗോവയിലെ ബീച്ചിൽ വെച്ച് അർദ്ധനഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിനെ തുടർന്നാണ് പൂനം പാണ്ഡെക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് കേസെടുത്തത്. ഫോട്ടോ ഷൂട്ടിന്റെ പേരിൽ പൂനം പാണ്ഡെയ്ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പൂർണ്ണ നഗ്നനായ ചിത്രം പങ്കുവെച്ചിട്ടും മിലിന്ദ് സോമനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുവന്നത്.

പൂനത്തിനെതിരെ നടപടി

പൂനത്തിനെതിരെ നടപടി

ഗോവയിലെ നിയന്ത്രിത ഡാം സൈറ്റിൽ വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് പൂനം പാണ്ഡെയ്ക്കെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് പൂനം പാണ്ഡെയും ഭർത്താവും അറസ്റ്റിലായിരുന്നു. ഇതിന് പുറമേ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിച്ചെന്ന് കാണിച്ചാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തത്. സർക്കാരിന്റെ ജലമരാമത്തിന്റെ പിന്നീട് എല്ലാ നഗ്നതയും അശ്ലീലതയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി അന്നേ ദിവസം തന്നെ പൂനത്തിന് ജാമ്യം അനുവദിച്ചത്.

 എല്ലാ നഗ്നതയും അശ്ലീലമല്ല

എല്ലാ നഗ്നതയും അശ്ലീലമല്ല

"ഒരു വീഡിയോ അല്ലെങ്കിൽ സിനിമ നിർമ്മിക്കുന്നതിനുള്ള ഒരു പ്രൊഫഷണൽ ഷൂട്ട്, എന്റെ അഭിപ്രായത്തിൽ അശ്ലീലമോ അധാർമികമോ എന്ന് വിശേഷിപ്പിക്കാനാവില്ല, കാരണം ചില പൊതുജനങ്ങൾ അങ്ങനെ പറയുന്നു , അല്ലെങ്കിൽ ഇതിനെക്കുറിച്ച് പൊതുജനങ്ങളുടെ പ്രതിഷേധം നിലനിൽക്കുന്നു. ഞങ്ങളുടെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമായ സിനിമകളും വീഡിയോകളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കീഴിലാണ്. " എന്നാണ്
പൂനം പാണ്ഡെ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് പ്രസ്താവിച്ചത്. 20,000 രൂപ വീതമുള്ള ബോണ്ടിന്മേലാണ് ഇരുവരെയും വിട്ടയച്ചിട്ടുള്ളത്.

cmsvideo
  |Oxford University hopes Vaccine will be enter in market soon Oneindia Malayalam
  പഴയ വിവാദം

  പഴയ വിവാദം


  മിലിന്ദ് സോമൻ രണ്ടാംതവണാണ് ഇത്തരത്തിൽ നഗ്നചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ ആരോപണം നേരിടുന്നത്. 1995ൽ മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് അദ്ദേഹത്തെയും മോഡൽ മധു സപ്രയെയും നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിന്റെ പേരിലാണ് കേസെടുത്തത്. ഒരു ജോഡി ഷൂസും പെരുമ്പാമ്പിനെയും ശരീരത്തിലണിഞ്ഞാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 14 വർഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഇവരെ കുറ്റവിമുക്തരാക്കിയത്.

  English summary
  FIR registers against Model Milind Soman over controversial photoshoot in Goa beach
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X