ജയപ്രദക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അസംഖാനെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു
ദില്ലി: ബിജെപി നേതാവും ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുകയും ചെയ്യുന്ന ജയപ്രദക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 509 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചേര്‍ത്താണ് യുപി പൊലീസ് അസംഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയപ്രദക്കെതിരെ വിമര്‍ശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അസംഖാന് വിവാദ പരാമര്‍ശം നടത്തിയിരുന്നു. കളക്ടര്‍മാരെ പേടിക്കേണ്ട ആവശ്യമില്ല, വേണ്ടി വന്നാല്‍ അവരെ ഉപയോഗിച്ച് മായാവതിയുടെ ചെരിപ്പ് വൃത്തിയാക്കും'' ഇങ്ങനെയായിരുന്നു അസംഖാന്റെ വാക്കുകള്‍.
അതേസമയം, ബിജെപി എംപി കൂടിയായ ജയപ്രദ അസംഖാനെതിരെ ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ''അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. കാരണം ഇങ്ങനെയൊരാള്‍ ജയിച്ചാല്‍ നമ്മുടെ ജനാധിപത്യത്തിന് എന്ത് സംഭവിക്കും? അത്തരമൊരു സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനമുണ്ടാകില്ല. അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് പോകും? ഞാന്‍ മരിക്കണോ? അപ്പോള്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ? ഞാന്‍ പേടിച്ച് രാംപൂര്‍ വീടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും, പക്ഷേ അങ്ങനെ ഒരിക്കലുമുണ്ടാകില്ല''. ഇതായിരുന്നു ജയപ്രദയുടെ വാക്കുകള്‍.

ഇതെനിക്ക് പുതിയ കാര്യമൊന്നുമല്ല. 2009 മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ പാര്ട്ടിയിലായിരുന്നപ്പോള് എനിക്കെതിരെ പരാമര്‍ശങ്ങളുണ്ടായി. അന്ന് ആരും എന്നെ പിന്തുണച്ചില്ല. ഞാന്‍ ഒരു സ്ത്രീയാണ് അതിനാല്‍ മാത്രം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എനിക്കിവിടെ ആവര്‍ത്തിക്കാനാകില്ല. ഇതിനും മാത്രം ഞാന്‍ അദ്ദേത്തോട് എന്താണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.
രാംപൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. 'കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചുവെന്നായിരുന്നു'' അസം ഖാന്റെ പരാമര്‍ശം. പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications