Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിയുടെ ജന്മദിനാഘോഷത്തിനിടെ സാഹസിക പ്രകടനം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്

ചെന്നൈ: നടന്‍ വിജയിയുടെ 50-ാം ജന്മദിനാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. ചെന്നൈയിലെ നീലംഗരൈയിലാണ് സംഭവം. വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയാണ് അപകടം. കൈയില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് തീ പടര്‍ന്ന് പിടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ ചെന്നൈയില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. വിജയിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നീലംഗരൈ. ഇവിടെ സംഘടിപ്പിച്ച വിജയിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ കുടുംബസമേതം നിരവധി ആരാധകരാണ് പങ്കെടുത്തത്. കരാട്ടെയില്‍ പരിശീലനം നേടിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു.

VIJAY

മണ്ണെണ്ണ അധികമായതിനാല്‍ കുട്ടിയുടെ കൈയില്‍ പെട്ടെന്ന് വസ്ത്രത്തിലേക്ക് തീ പിടിക്കുകയായിരുന്നു എന്നാണ് കുമുദം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ചിലര്‍ക്കും പൊള്ളലേറ്റു. ഉടന്‍ തന്നെ തീ അണച്ച് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നീലംഗരൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. അതേസമയം കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വിജയ് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് നേരിട്ട് കാണുകയും അവരെ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു.

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് വിജയ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെയാണ് കുട്ടിയുടെ കൈയില്‍ പെട്രോള്‍ ഒഴിച്ച് ഓട് പൊട്ടിച്ച് തീകൊളുത്തുന്ന സാഹസിക പരിപാടി സംഘടിപ്പിച്ചത്. പിറന്നാള്‍ ആഘോഷമൊന്നും വേണ്ടെന്ന് വിജയ് തന്നെ പറഞ്ഞിട്ടും പരിപാടി സംഘടിപ്പിച്ചത് വലിയ വിവാദമായിട്ടുണ്ട്. സിനിമാ ജീവിതം വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് അടുത്തിടെയാണ് വിജയ് പ്രഖ്യാപിച്ചത്. 2026 ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിജയ് തന്നെയാണ് പ്രഖ്യാപിച്ചത്.

നേരത്തെ തന്നെ വിജയ് തന്റെ പേരില്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്ന പേരില്‍ ഒരു സംഘടന തുടങ്ങുകയും അതിലൂടെ നിരവധി ക്ഷേമകാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ തമിഴ്നാട് വെട്രി കഴകത്തിന്റെ ബാനറിലാണ് ഇതെല്ലാം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+