മുംബൈയില്‍ ഫ് ളാറ്റിന് തീപിടിച്ചു; 7 മരണം
മുംബൈ: മുംബൈയില്‍ വന്‍ ഫ് ളാറ്റ് സമുച്ചയത്തിന് തീപിടിച്ച് ഏഴുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചാന്ദിവാലിയിലെ ലേക്ക് ഹോം സൊസൈറ്റി ബില്‍ഡിങ് നമ്പര്‍ 3ല്‍ വൈകിട്ടോടുകൂടിയാണ് തീപിടുത്തമുണ്ടായത്. 22 നില കെട്ടിടത്തിന്റെ 14ാം നിലയിലായിരുന്നു ആദ്യം തീ കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.
വൈകുന്നേരം ആയതിനാല്‍ ഒട്ടേറെപേര്‍ ഫ് ളാറ്റിനകത്തുണ്ടായിരുന്നു. തീപിടുത്തം ഉണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ മിക്കവരെയും രക്ഷിക്കാനായി. ഇതിനിടയില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറയുന്നു. പരിക്കേറ്റവരെ ഹീരാനന്ദാനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പതിനഞ്ചോളം അഗ്നിശമനാ യൂണിറ്റുകളാണ് തീയണയ്ക്കാനെത്തിയത്.

ബഹുനില ഫ് ളാറ്റ് ആയതുകൊണ്ടുതന്നെ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തതിന്റെ കാരണമെന്നാണ് പ്രാധമിക നിഗമനം. ഏതെങ്കിലും ഫ് ളാറ്റിനുള്ളില്‍ നിന്നും മറ്റു തരത്തിലുള്ള തീ പടര്‍ന്നതോണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കെട്ടിടത്തില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
പരിസര പ്രദേശങ്ങളില്‍ ഉള്ളവരെയും താത്കാലികമായി ഒഴിപ്പിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്ഥലത്തുനിന്നും മാറ്റിക്കഴിഞ്ഞു.












Click it and Unblock the Notifications