കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ തീപ്പിടിത്തം; നാല് പേര്‍ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: തിരുവേല്‍ക്കാടില്‍ ഗോഡൗണിന് തീ പിടിച്ച് നാല് യുവാക്കള്‍ മരിച്ചു. ഗോഡൗണില്‍ താമസിക്കുകയായിരുന്നവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഒറീസ സ്വദേശികളും രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളും ആണ്.

വേസ്റ്റ് പേപ്പറും പ്ലാസ്റ്റിക് വേസ്റ്റുകളും സംഭരിച്ച് സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീ പിടിച്ചത്. ആഗസ്റ്റ് 21 ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീ പടര്‍ന്ന് പിടിച്ചത്. അപകടത്തിന്റെ കാരണം പോലീസ് അന്വേഷിച്ച് വരികയാണ്.

Chennai Map

കാഞ്ചീപുരം സ്വദേശി ശരത്, തിരുച്ചെന്തൂര്‍ സ്വദേശി രഘു, ഓറീസ സ്വദേശികളായ അമര്‍, രാജ എന്നിവരാണ് കൊല്ലപ്പെട്ടത്. 30 പേരാണ് ഗോഡൗണില്‍ ജോലി ചെയ്യുന്നത്. ഇതില്‍ അഞ്ച്‌പേര്‍ രാത്രിയിലും ഗോഡൗണില്‍ തന്നെയാണ് താമസിക്കാറുള്ളത്.

ഗോഡൗണിന് മുകളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്‍ രക്ഷപ്പെട്ടു. അഗ്നി ശമന സേനയുടെ 15 യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ ശ്രമിച്ചതിനൊടുവിലാണ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

English summary
Four youngsters were charred to death in their beds when a waste paper and plastic segregation unit in Thiruverkadu where they were employed in, and lived in, went up in flames in the early hours of Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X