Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തത്തിൽ പത്ത് മരണം: 70 പേരെ ഒഴിപ്പിച്ചു

മുംബൈ: മുംബൈയിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തത്തിൽ പത്ത് മരണം. ഭണ്ഡുപ് വെസ്റ്റിലെ സൺറൈസ് ഹോസ്പിറ്റലിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് രോഗികളാണ് വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷമുണ്ടായ തീപിടുത്തത്തിൽ മരിച്ചത്. തീപിടുത്തമുണ്ടായ ആശുപത്രിയിൽ നിന്ന് 70 ഓളം പേരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ മരണവാർത്ത അഗ്നിബാധയ്ക്ക് മുമ്പ് തന്നെ ബന്ധുക്കളെ അറിയിച്ചതായും ആശുപത്രി അധികൃതർ പറയുന്നു. തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ മാളിന്റെ മൂന്നാം നിലയിലാണ് സൺറൈസ് കൊവിഡ് ആശുപത്രി സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ആശുപത്രിയിലെ രണ്ട് കോവിഡ് രോഗികൾ തീപിടുത്തത്തിൽ മരിച്ചതായും മറ്റുചിലർ കെട്ടിടത്തിൽ കുടുങ്ങിയതായാണ് സൂചന. എന്നാൽ മരണസംഖ്യ വർധിച്ചതായാണ് മുംബൈ അഗ്നിശമന വകുപ്പിലെ ചീഫ് ഫയർ ഓഫീസർ വ്യക്തമാക്കിയത്. ഭണ്ഡൂപ്പ് വെസ്റ്റിലെ ഡ്രീംസ് മാളിലെ സൺറൈസ് ഹോസ്പിറ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 10 ആയി ഉയർന്നതായും ഫയർഫോഴ്സ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ചില രോഗികളെ കാണാനില്ലെന്നും അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സൺറൈസ് ഹോസ്പിറ്റൽ സിഇഒ ഡോ. ഹഫീസ് റഹ്മാൻ പറഞ്ഞു.

 deadbody1-31-

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

തീപിടുത്തത്തെത്തുടർന്ന് 30 രോഗികളെ മറ്റൊരു കൊവിഡ് ചികിത്സാ കേന്ദ്രമായ മുളുന്ദ് ജംബോ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ നാലുപേരുടെ നില ഗുരുതരമാണ്. രണ്ട് രോഗികൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേർ ഓക്സിജന്റെ സഹായത്തോടെയാണ് കഴിയുന്നത്. മറ്റ് രോഗികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, കൊവിഡ് ബാധിതരല്ലാത്ത രോഗികളെ ഫോർട്ടിസ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+