ദില്ലി എയിംസിലെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ തീപ്പിടുത്തം, മേഖലയില്‍ അതീവ ജാഗ്രത!!
ദില്ലി: എയിംസിലെ ഓപ്പറേഷന്‍ തീയ്യേറ്ററില്‍ തീപ്പിടുത്തം. ഞായറാഴ്ച്ച വൈകീട്ടോടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ട്. സമീപ പ്രദേശത്ത് അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കെട്ടിടത്തില്‍ നിന്ന് മറ്റെവിടേക്കെങ്കില്‍ തീപടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നാല് അഗ്നിശമന സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

എയിംസിലെ ട്രോമ സെന്ററിലാണ് തീപ്പിടുത്തം ഉണ്ടായത്. പിന്നീട് ഇത് പടരുകയായിരുന്നു. പുക ഉയരുന്നത് കൊണ്ട് ശ്വാസതടസ്സമൊഴിവാക്കാനാണ് ശ്രമമെന്ന് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം തീയണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. തീപ്പിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.












Click it and Unblock the Notifications