ദില്ലിയിലെ പേപ്പർ ഫാക്ടറിയിൽ തീപിടുത്തം, ഒരു മരണം
ദില്ലി: ഈസ്റ്റ് ദില്ലിയിലെ പേപ്പർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. പത്പർഗഞ്ച് വ്യവസായ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. 32 ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും തീ മറ്റു നിലകളിലേക്കും പടരുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെന്നും തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു നാളുകളായി തീപിടുത്തത്തെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ ദില്ലിയിൽ പതിവാണ്. ഡിസംബർ എട്ടിന് ദില്ലി അനാജ്മണ്ഡിയിലുണ്ടായ തീപിടുത്തത്തിൽ 43 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ദില്ലി കിരാരി മേഖലയിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികളടക്കം 9 പേരാണ് മരിച്ചത്.












Click it and Unblock the Notifications