കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം തീപിടുത്തം, തീ നിയന്ത്രണ വിധേയം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം തീപിടുത്തം. ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 7.25 ഓടെയാണ് അഗ്നിബാധയുണ്ടായത്.

രണ്ട് തവണ സത്യപ്രതിജ്ഞ... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കണ്‍ഫ്യൂഷന്‍, ഒടുവില്‍ സംഭവിച്ചത്രണ്ട് തവണ സത്യപ്രതിജ്ഞ... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കണ്‍ഫ്യൂഷന്‍, ഒടുവില്‍ സംഭവിച്ചത്

9 അഗ്നിശമനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. 7.55 ഓടെ തീ നിയന്ത്രണ വിധേയമായി. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ആർക്കെങ്കിലും പരുക്ക് പറ്റിയതായോ നാശനഷ്ടങ്ങൾ സംഭവിച്ചതായോ റിപ്പോർട്ടുകളില്ല.

dilli

''9, കല്യാൺ മാർഗിൽ ഷോർട് സർക്യൂട്ടിനെ തുടർന്ന് ചെറിയ തീപിടുത്തം ഉണ്ടായി. ലോക് കല്യാൺ മാർഗിലെ എസ്പിജി റിസപ്ഷൻ ഏരിയയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയേയോ ഓഫീസിനെയോ തീപിടുത്തം ബാധിച്ചിട്ടില്ല. ഉടൻ‌ തന്നെ 9 അഗ്നിശമനാ സേനാ യൂണിറ്റുകൾ അങ്ങോട്ട് പുറപ്പെടുകയായിരുന്നു. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്'' പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

English summary
Fire at prime minister's residence in Dilli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X