ബെംഗളൂരുവില്‍ എയ്റോ ഷോ പരിസരത്ത് വന്‍ തീപിടിത്തം! 300 കാറുകള്‍ കത്തിയമര്‍ന്നു!
Recommended Video

ബെംഗളൂരു: യെലഹങ്കയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്ത് വന്‍ തീപിടുത്തം. തീ പടര്‍ന്ന് പാര്‍ക്കിങ്ങ് ഏരിയയിലെ 300 ലേറെ കാറുകള്‍ കത്തിയമര്‍ന്നു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.സമീപത്തെ പുല്‍പ്രദേശത്ത് പിടിച്ച തീ പാര്‍ക്കിങ്ങ് ഏരിയയിലേക്ക് പടരുകയായിരുന്നു. പത്തോളം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്.നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷോയ്ക്കിടെ അപകടം നടക്കുന്നത്.

തീപിടുത്തം
ബെംഗളൂരുവിലെ യെലഹങ്കയിലെ വിമാനത്താവളത്തിന് സമീപത്തെ എയറോ ഇന്ത്യ ഷോ 2019 പരിസരത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.പ്രദേശത്തെ ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും സിഗരറ്റോ മറ്റോ വലിച്ചെറിഞ്ഞാകാം തീ പടര്‍ന്നതെന്നാണ് കണക്കാക്കുന്നത്.

നിര്‍ത്തിവെച്ചു
പ്രദേശത്ത് പുക പടര്‍ന്ന് മൂടിയിരിക്കുകയാണ്. കാറും ബൈക്കുമായി നിരവധി വാഹനങ്ങളാണ് പാര്‍ക്കിങ്ങ് ഏരിയയില്‍ ഉണ്ടായിരുന്നത്. ഷോ കാണാനെത്തിയവരുടെ വാഹനമാണ് ഇവ. തുടര്‍ന്ന് താത്കാലികമായി ഷോ നിര്‍ത്തിവെച്ചു.

രണ്ട് തവണ
തീ നിയന്ത്രണ വിധേയമായതായി ഫയര്‍ ആന്റ് എമര്‍ജന്‍സി തലവന്‍ എംഎന്‍ റെഡ്ഡി അറിയിച്ചു. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് എയ്റോബാറ്റിക്സ് പരിശീലനത്തിനിടെ വ്യോമസേനയുടെ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചിരുന്നു.

വീണ്ടും അപകടം
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനമായ എയ്റോ ഷോ ഇന്ത്യ 1996 മുതല്‍ ബെംഗളൂരുവിലാണ് നടന്ന് വരുന്നത്. അഞ്ച് ദിവസം നീണ്ട് നിന്ന് ഷോ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് മറ്റൊരു അപകടവും നടന്നിരിക്കുന്നത്.

എയറോ ഇന്ത്യ ഷോ
അറുപതോളം എയറോസ്പേസ് സ്ഥാപനങ്ങളാണ് എയ്റോ ഇന്ത്യ ഷോയില്‍ പങ്കെടുക്കുന്നത്. റാഫേല്‍ വിമാനങ്ങള്‍ അടക്കമുള്ളവ എയ്റോ ഷോയില്‍ അണിനിരന്നിരുന്നു. 57 ഡ്രോണുകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ഡ്രോണ്‍ ഒളിംപിക്സും ഇത്തവണ ഷോയില്‍ സജ്ജമാക്കിയിരുന്നു.
|
അപകടം വീഡിയോ
വീഡിയോ
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications