കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ എയ്റോ ഷോ പരിസരത്ത് വന്‍ തീപിടിത്തം! 300 കാറുകള്‍ കത്തിയമര്‍ന്നു!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും അപകടം , 300 കാറുകള്‍കത്തിയമര്‍ന്നു

ബെംഗളൂരു: യെലഹങ്കയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്ത് വന്‍ തീപിടുത്തം. തീ പടര്‍ന്ന് പാര്‍ക്കിങ്ങ് ഏരിയയിലെ 300 ലേറെ കാറുകള്‍ കത്തിയമര്‍ന്നു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.സമീപത്തെ പുല്‍പ്രദേശത്ത് പിടിച്ച തീ പാര്‍ക്കിങ്ങ് ഏരിയയിലേക്ക് പടരുകയായിരുന്നു. പത്തോളം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്.നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷോയ്ക്കിടെ അപകടം നടക്കുന്നത്.

 തീപിടുത്തം

തീപിടുത്തം

ബെംഗളൂരുവിലെ യെലഹങ്കയിലെ വിമാനത്താവളത്തിന് സമീപത്തെ എയറോ ഇന്ത്യ ഷോ 2019 പരിസരത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.പ്രദേശത്തെ ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും സിഗരറ്റോ മറ്റോ വലിച്ചെറിഞ്ഞാകാം തീ പടര്‍ന്നതെന്നാണ് കണക്കാക്കുന്നത്.

നിര്‍ത്തിവെച്ചു

നിര്‍ത്തിവെച്ചു

പ്രദേശത്ത് പുക പടര്‍ന്ന് മൂടിയിരിക്കുകയാണ്. കാറും ബൈക്കുമായി നിരവധി വാഹനങ്ങളാണ് പാര്‍ക്കിങ്ങ് ഏരിയയില്‍ ഉണ്ടായിരുന്നത്. ഷോ കാണാനെത്തിയവരുടെ വാഹനമാണ് ഇവ. തുടര്‍ന്ന് താത്കാലികമായി ഷോ നിര്‍ത്തിവെച്ചു.

 രണ്ട് തവണ

രണ്ട് തവണ

തീ നിയന്ത്രണ വിധേയമായതായി ഫയര്‍ ആന്‍റ് എമര്‍ജന്‍സി തലവന്‍ എംഎന്‍ റെഡ്ഡി അറിയിച്ചു. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് എയ്റോബാറ്റിക്സ് പരിശീലനത്തിനിടെ വ്യോമസേനയുടെ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചിരുന്നു.

 വീണ്ടും അപകടം

വീണ്ടും അപകടം

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനമായ എയ്റോ ഷോ ഇന്ത്യ 1996 മുതല്‍ ബെംഗളൂരുവിലാണ് നടന്ന് വരുന്നത്. അഞ്ച് ദിവസം നീണ്ട് നിന്ന് ഷോ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് മറ്റൊരു അപകടവും നടന്നിരിക്കുന്നത്.

 എയറോ ഇന്ത്യ ഷോ

എയറോ ഇന്ത്യ ഷോ

അറുപതോളം എയറോസ്പേസ് സ്ഥാപനങ്ങളാണ് എയ്റോ ഇന്ത്യ ഷോയില്‍ പങ്കെടുക്കുന്നത്. റാഫേല്‍ വിമാനങ്ങള്‍ അടക്കമുള്ളവ എയ്റോ ഷോയില്‍ അണിനിരന്നിരുന്നു. 57 ഡ്രോണുകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ഡ്രോണ്‍ ഒളിംപിക്സും ഇത്തവണ ഷോയില്‍ സജ്ജമാക്കിയിരുന്നു.

അപകടം വീഡിയോ

വീഡിയോ

English summary
Fire Breaks Out at Parking Lot of Aero India, Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X