മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ തീപ്പിടിത്തം
മുംബൈ: മുംബൈ നരിമാന്‍ പോയന്റിലെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടല്‍ ആയ ഡ്രൈഡന്റ് ഹോട്ടലില്‍ തീപ്പിടിത്തം. ആരും ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. തീ അണയ്ക്കാനുള്ള ശ്രമം അഗ്നിശമന സേന തുടരുകയാണ്.

ഏറ്റവും താാഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഹോട്ടലിലെ രണ്ട് ഷോ റൂമുകളിലേക്കും തീ പടര്‍ന്നു. സംഭവം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം ഇതുവരേയും അറിവായിട്ടില്ല.
രണ്ട് ദിവസം മുമ്പാണ് മുംബൈയിലെ ഒരു ആശുപത്രിയില്‍ തീപ്പിടിത്തം ഉണ്ടായത്. അന്ന് ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം ഒമ്പത് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications