തീപിടുത്തത്തില്‍ 500 കുടിലുകള്‍ കത്തി നശിച്ചു; കത്തിയതോ കത്തിച്ചതോ!!
മോട്ടിഹാരി: തീപിടുത്തത്തില്‍ 500 കുടിലുകള്‍ കത്തി നശിച്ചു. ബീഹാറിലെ ചമ്പാരന്‍ ജില്ലയില്‍ പാസ്ച്ചിമി സുന്ദര്‍പൂര്‍ പഞ്ചായത്തിലായിരുന്നു സംഭവം. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെങ്കിലും തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി ഡിഎസ്പി മുന്‍ദ്രിക പ്രസാദ് വ്യക്തമാക്കി.
കുടിലുകളില്‍ ഒന്നിലെ അടുപ്പില്‍ നിന്ന് തീപടര്‍ന്നതിനെ തുടര്‍ന്നായിരുന്നു സംഭവം. പ്രദേശത്ത് ശക്തമായ കാറ്റുവീശിക്കൊണ്ടിരുന്നതിനാല്‍ തീയണയ്ക്കുന്നതില്‍ വെല്ലുവിളിയാവുകയായിരുന്നു. മൂന്നോളം ഫയര്‍ എന്‍ജിനുകളെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതിനെ തുടര്‍ന്നാണ് തീ നിയന്ത്രണ വിധേയമായത്.













Click it and Unblock the Notifications