കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ ചേരിയില്‍ തീപ്പിടുത്തം; 3 കുട്ടികള്‍ വെന്ത് മരിച്ചു

  • By Neethu
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ഉസ്മാന്‍പ്പൂര്‍ ചേരിയില്‍ നടന്ന തീപ്പിടുത്തത്തില്‍ മൂന്ന് കുട്ടികള്‍ വെന്ത് മരിച്ചു. ഒരോ കുടുംബത്തിലെ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് ചേരിയില്‍ തീപ്പിടുത്തമുണ്ടായത്. വീട്ടിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു.

19-fire-latest

അപകടം നടന്നത് രാത്രിയിലായതിനാല്‍ തീപടര്‍ന്നതിന് ശേഷമാണ് ആളുകള്‍ അറിയുന്നത്. ചേരി പ്രദേശമായതിനാല്‍ തീ അടുത്തുള്ള വീടുകളിലേക്ക് വേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

70 ശതമാനത്തിലധികം പൊള്ളലേറ്റ ഒരേ കുടുംബത്തിലെ 3 കുട്ടികളാണ് മരിച്ചത്. ആറ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്.

English summary
Fire breaks out in Delhi's slum, 3 children charred to death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X